ഈശോയുടെ തിരുമുഖം തുടച്ച വേറോനിക്കയെക്കുറിച്ച് ഇക്കാര്യങ്ങള്‍ അറിയാമോ?

ഈശോയുടെ കാല്‍വരിയാത്രയ്ക്കിടയില്‍ അവിടുത്തെ തിരുമുഖം തുടച്ച വേറോനിക്കയെക്കുറിച്ച് കുരിശിന്റെ വഴി പ്രാര്‍ത്ഥനയിലാണ് നാം ധ്യാനിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തിലൊരിടത്തും വേറോനിക്ക എന്ന പേരോ ഇത്തരത്തിലുള്ള സംഭവമോ പരാമര്‍ശിക്കപ്പെടുന്നില്ല. എന്നാല്‍ വേറോനിക്കയെക്കുറിച്ച് ചില വാമൊഴി പാരമ്പര്യങ്ങള്‍ പറയുന്നത് ഇപ്രകാരമാണ്.

മര്‍ക്കോസിന്റെയും മത്തായിയുടെയും ലൂക്കായുടെയും സുവിശേഷങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന പന്ത്രണ്ട് വര്‍ഷത്തോളം രക്തസ്രാവക്കാരിയായി കഴിഞ്ഞിരുന്ന സ്ത്രീയാണ് ഇതെന്നാണ് ഒരു വിശ്വാസം. വേറോനിക്കയുടെ തൂവാലയും ബൈബിളില്‍ ഇല്ല. വാമൊഴി പാരമ്പര്യമാണ് അതും. നിക്കോദേമൂസിന്റെ സുവിശേഷം എന്ന അപ്പോക്രൈഫല്‍ ഗ്രന്ഥത്തില്‍ നിന്നാണ് ഇത് പ്രചരിച്ചതെന്നും കരുതപ്പെടുന്നു. ക്രിസ്തുവിന്റെ കരുണാര്‍ദ്രസ്‌നേഹത്തിന്റെ ഉദാഹരണമായിട്ടാണ് പ്രസ്തുതസംഭവത്തെ അവതരിപ്പിച്ചിരിക്കുന്നത്,

ലൂക്കായുടെ സുവിശേഷത്തില്‍ കണ്ടുമുട്ടുന്ന നികുതിപ്പിരിവുകാരനായ സക്കേവൂസിനെയാണ് വേറോനിക്ക വിവാഹം കഴിച്ചതെന്നും ഒരു പാരമ്പര്യമുണ്ട്.

വേറോനിക്ക തന്റെ തൂവാല കൊണ്ട് തിബേരിയസ് ചക്രവര്‍ത്തിയെ സുഖപ്പെടുത്തിയതായും വിശ്വസിക്കുന്നു. ഫോട്ടോഗ്രാഫര്‍മാരുടെയും അലക്കുകാരുടെയും മധ്യസ്ഥയാണ് വേറോനിക്ക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.