മറിയത്തെ അനുഗമിക്കൂ, തെറ്റുപറ്റാതെ ജീവിക്കൂ

വഴികാട്ടിക്ക് വഴിയറിയാമെങ്കില്‍ പിന്നാലെവരുന്നവര്‍ക്കും വഴിതെറ്റുകയില്ല. പരിശുദ്ധ അമ്മയെ വഴികാട്ടിയായി തിരഞ്ഞെടുക്കുകയാണെങ്കില്‍ നമുക്കൊരിക്കലും വഴിതെറ്റുകയില്ല.

വിശുദ്ധ ബെര്‍ണാര്‍ഡ് പരിശുദ്ധ അമ്മയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് അതാണ്. വിശുദ്ധന്റെവാക്കുകള്‍ ഇങ്ങനെയാണ്:

മറിയത്തെ അനുഗമിച്ചാല്‍ നമുക്ക് തെറ്റുകയില്ല. അവളുടെ സഹായം യാചിക്കുമ്പോള്‍ നീ ഒരിക്കലും നിരാശനാവുകയില്ല. അവളെപറ്റി ചിന്തിച്ചാല്‍നിനക്ക് തെറ്റുപറ്റുകയില്ല. ഭയപ്പെടേണ്ടിവരുകയുമില്ല. അവള്‍ നിനക്ക് സമുദ്രതാരമെങ്കില്‍ നീ സുരക്ഷിതമായി തുറമുഖത്തെത്തും.’

നമുക്ക് മറിയത്തെ അനുഗമിക്കാം.സുരക്ഷിതമായി സ്വര്‍ഗ്ഗതീരത്തെത്താം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.