കുരിശിന്റെ വഴി പ്രാര്‍ത്ഥനയില്‍ യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിക്കൂ, ജീവിതം അനുഗ്രഹപ്രദമാകും

കുരിശിന്റെ വഴി പ്രാര്‍ത്ഥനയില്‍ യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിക്കാം എന്ന് പറയുമ്പോള്‍ ചിലപ്പോള്‍ ചിലര്‍ക്കെങ്കിലും സംശയം തോന്നിയേക്കാം, ഈശോയുടെ കുരിശുയാത്രയിലോ മരണത്തിലോ ഒന്നും യൗസേപ്പിതാവ് ഉണ്ടായിരുന്നില്ലല്ലോ. പിന്നെയെങ്ങനെ കുരിശിന്റെ വഴിയില്‍ യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിക്കും എന്ന്? യൗസേപ്പിതാവ് അവിടെ ഉണ്ടായിരുന്നില്ല എന്നത് സത്യമാണ്. പക്ഷേ കുരിശിന്റെ വഴിയിലെ പതിനാലു സ്ഥലങ്ങളിലും ഓരോ നിയോഗങ്ങള്‍ക്കുവേണ്ടി നമുക്ക് യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിക്കാന്‍ കഴിയും. ഒന്നുമുതല്‍ പതിനാലു വരെയുളള സ്ഥലങ്ങളില്‍ നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം.

ഒന്നാം സ്ഥലത്തെ പ്രാര്‍ത്ഥന: വിശുദ്ധ യൗസേപ്പിതാവേ ഭാഗ്യമരണം ലഭിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ

രണ്ടാം സ്ഥലം: വിശുദ്ധ യൗസേപ്പിതാവേ എന്റെ ജീവിതത്തിലെ കുരിശുകളെ സ്വീകരിക്കാന്‍ എന്നെ സഹായിക്കണമേ

മൂന്നാം സ്ഥലം: വിശുദ്ധ യൗസേപ്പേ എന്റെ ജീവിതത്തിലെ പ്രതികൂലങ്ങളില്‍ എനിക്കു വേണ്ടി മാധ്യസ്ഥം യാചിക്കണമേ

നാലാം സ്ഥലം: വിശുദ്ധയൗസേപ്പിതാവേ കുടുംബാംഗങ്ങളുടെ രോഗത്തെ പ്രതി മനസ്സ് മടുത്തിരിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍്തഥിക്കണമേ

അഞ്ചാം സ്ഥലം: വിശുദ്ധ യൗസേപ്പിതാവേ എന്നെ ആവശ്യമുള്ളവര്‍ക്കുവേണ്ടി സഹായം ചെയ്യാന്‍ അവരുടെ അടുക്കലേയ്ക്ക് എന്നെ അയ്ക്കണമേ

ആറാം സ്ഥലം: വിശുദ്ധ യൗസേപ്പിതാവേ മറ്റുള്ളവരുടെ സങ്കടങ്ങളില്‍ കൂടെയായിരിക്കാന്‍ എനിക്ക് ശക്തിനല്കണമേ

ഏഴാം സ്ഥലം: വിശുദ്ധ യൗസേപ്പിതാവേ അങ്ങയെ പോലെ ദൈവത്തില്‍ ശരണം വയ്ക്കാന്‍ എന്നെ സഹായിക്കണമേ

എട്ടാം സ്ഥലം: വിശുദ്ധ യൗസേപ്പിതാവേ എന്റെ ഹൃദയത്തിന് പരിവര്‍ത്തനം നല്കണമേ

ഒമ്പതാം സ്ഥലം: വിശുദ്ധ യൗസേപ്പിതാവേ ദൈവികരഹസ്യങ്ങള്‍ ഗ്രഹിക്കാനും ദൈവികജ്ഞാനം ലഭിക്കാനും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ

പത്താം സ്ഥലം: വിശുദ്ധയൗസേപ്പിതാവേ ദൈവസ്‌നേഹത്താല്‍ എന്നെ പൊതിഞ്ഞുപിടിക്കണമേ

പതിനൊന്നാം സ്ഥലം: വിശുദ്ധയൗസേപ്പേ മറ്റുള്ളവരെ അന്യായമായി വിധിക്കാതിരിക്കാന്‍ എന്നെ സഹായിക്കണമേ

പന്ത്രണ്ടാം സ്ഥലം: വിശുദ്ധ യൗസേപ്പേ പ്രിയപ്പെട്ടവരുടെ മരണത്തില്‍ വേദന അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കണമേ

പതിമൂന്നാം സ്ഥലം: വിശുദ്ധ യൗസേപ്പേ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ

പതിനാലാം സ്ഥലം: വിശുദ്ധ യൗസേപ്പേ എന്റെ മരണസമയത്ത് എന്റെ അരികിലുണ്ടായിരിക്കണമേ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.