നല്ല മനുഷ്യരെ സ്വര്‍ഗ്ഗം എപ്പോഴും സ്വാഗതം ചെയ്യുന്നു. ഈശോയുടെ വാക്കുകള്‍ ശ്രദ്ധിക്കൂ

നല്ല മനുഷ്യന്റെ പ്രത്യേകത എന്താണ്? അത് അയാള്‍ നല്ല മനുഷ്യനായിരിക്കുക എന്നതാണ്. അത്തരം ആളുകളെയാണ് സ്വര്‍ഗ്ഗത്തിന് ആവശ്യമുള്ളത്. ഇത് ക്രിസ്തു തന്നെ പറഞ്ഞ കാര്യമാണ്. യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു നല്ല മനുഷ്യന്‍ എപ്പോഴും സ്വര്‍ഗ്ഗത്തിലേക്ക് സ്വാഗതം ചെയ്യപ്പെടുന്നു. അവിടെ യഹൂദനെന്നോ വിജാതിയനെന്നോ വ്യത്യാസമില്ല.
നല്ല മനുഷ്യനായിരിക്കാന് നല്ല ഹൃദയമാണ് ആവശ്യം. നല്ല ഹൃദയം ദൈവത്തിന്റെ ദാനമാണ്. നല്ല മനുഷ്യനായിരിക്കാന്‍ ദൈവം എല്ലാവരോടും ആവശ്യപ്പെട്ടതുപോലെയുള്ള ജീവിതമാണ് നയിക്കേണ്ടത്. അതിനാല്‍ നമുക്ക് നല്ല മനുഷ്യരാകാം.

ദൈവം എല്ലാവരോടും ആവശ്യപ്പെടുന്നതുപോലെയുള്ള നല്ല ജീവിതം നയിക്കുകയും ചെയ്യാം.അങ്ങനെ സ്വര്‍ഗ്ഗം നമ്മെ സ്വാഗതം ചെയ്യട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.