പരാജയഭീതിയിലാണോ.. ഈ വചനം നമ്മെ ശക്തിപ്പെടുത്തും

നമ്മെ പരാജയപ്പെടുത്താന്‍ പലരുമുണ്ട്. സാഹചര്യങ്ങള്‍ മുതല്‍ വ്യക്തികള്‍വരെ. അതില്‍ ബന്ധുക്കളുണ്ടാകാം. സുഹൃത്തുക്കളുണ്ടാകാം, മേലധികാരികളുണ്ടാകാം.അയല്‍ക്കാരുണ്ടാകാം..സ്വന്തബന്ധങ്ങളുമുണ്ടാകാം. പക്ഷേ ദൈവം നമ്മുടെകൂടെയുണ്ടെങ്കില്‍ നാം പരാജയപ്പെടുകയില്ല. ദൈവത്തില്‍ ആശ്രയിക്കുക. ദൈവത്തെ വിളിച്ചപേക്ഷിക്കുക. അപ്പോള്‍ നമ്മുടെ പരാജയഭീതി അകന്നുപോകും.. അതിന് ഏറ്റവും സഹായകരമായഒരു തിരുവചനഭാഗമാണ് ഇവിടെ കൊടുക്കുന്നത്.

കര്‍ത്താവേ ഞാനങ്ങയെ പാടിപ്പുകഴ്ത്തും. അവിടുന്ന് എന്നെ രക്ഷിച്ചു, എന്റെ ശത്രു എന്റെ മേല്‍ വിജയമാഘോഷിക്കുവാന്‍ ഇടയാക്കിയില്ല. എന്റെ ദൈവമായ കര്‍ത്താവേ ഞാനങ്ങയോട് നിലവിളിച്ച് അപേക്ഷിച്ചു. അവിടുന്ന് എന്നെ സുഖപ്പെടുത്തുകയും ചെയ്തു.
( സങ്കീര്‍ത്തനങ്ങള്‍ 30:1,2)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.