എല്ലാം ദൈവഹിതത്തിന് സമര്‍പ്പിച്ച് ഇങ്ങനെ പ്രാര്‍ത്ഥിക്കൂ

ദൈവഹിതത്തിന് കീഴടങ്ങുക എന്നത് പലപ്പോഴും എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ഇപ്പോഴത്തെ സാഹചര്യത്തില്‍. പക്ഷേ ദൈവഹിതത്തിന് കീഴടങ്ങുക എന്നതാണ് ദൈവമക്കള്‍ എന്ന നിലയില്‍ നാം ചെയ്യേണ്ടിയത്. വളരെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ അവസരത്തില്‍ നമ്മുടെ ജീവിതത്തെയും വെല്ലുവിളികളെയും എല്ലാം ദൈവതിരുഹിതത്തിന് സമര്‍പ്പിച്ച് നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം:

സര്‍വ്വശക്തനായ ദൈവമേ എന്റെ ജീവിതത്തെ ഞാന്‍ ഇതാ പൂര്‍ണ്ണമായും അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. അവിടുത്തെ ഇഷ്ടം എന്റെ ജീവിതത്തില്‍ നിറവേറട്ടെ. എനിക്കെന്തു സംഭവിച്ചാലും ഞാന്‍ അവിടുത്തോട് ഒന്നുമാത്രം പറയും. നന്ദി.. എല്ലാറ്റിനെയും ഞാനിതാ അങ്ങയുടെ കൈകളില്‍ നിന്ന് സ്വീകരിക്കുന്നു.

അവിടുത്തെ കരങ്ങളിലേക്ക് ഞാന്‍ എനിക്കുള്ള സകലതിനെയും സമര്‍പ്പിക്കുന്നു. എന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു. കര്‍ത്താവേ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു. അങ്ങയെ മാത്രം മതിയെനിക്ക്. അവിടുന്ന് എന്റെ കൂടെയുള്ളതിനാല്‍ ഞാന്‍ മറ്റൊന്നിനെയുമോര്‍ത്ത് ഭയപ്പെടുകയില്ല. ഈശോയേ നന്ദി..ഈശോയേ സ്‌തോത്രം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.