സ്വര്‍ഗ്ഗത്തില്‍ അങ്ങല്ലാതെ ആരാണ് എനിക്കുള്ളത്? ഭൂമിയിലും അങ്ങയെ അല്ലാതെ ഞാനാരെയും ആഗ്രഹിക്കുന്നില്ല. ഇങ്ങനെ പറയാന്‍ കഴിയുമോ?

ലൗകിക നേട്ടങ്ങള്‍ക്കും ഭൗതികസമ്പത്തിനും വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് മനുഷ്യരെല്ലാവരും. മനുഷ്യന്റെ സ്‌നേഹവും പ്രശംസയും പരിഗണനയും പിടിച്ചുപറ്റാനുള്ള ശ്രമമാണ് എല്ലാവരും നടത്തുന്നത്. കൂടുതല്‍ മനുഷ്യരാല്‍ സ്‌നേഹിക്കപ്പെടുക, കൂടുതല്‍ മനുഷ്യരാല്‍ പ്രശംസിക്കപ്പെടുക ഇതാണ് എല്ലാവരുടെയും ലക്ഷ്യം. ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കുന്നതിലാണ് മനുഷ്യരുടെ ത്രില്‍. പക്ഷേ ഇവയ്‌ക്കെല്ലാം പരിധിയുണ്ട്..ഇവയ്‌ക്കെല്ലാം അന്ത്യമുണ്ട്. എന്നാല്‍ ഈ നേട്ടങ്ങള്‍ക്കെല്ലാം അപ്പുറമായി ദൈവത്തെ നമുക്ക് ആഗ്രഹിക്കാന്‍ കഴിയുമോ..ദൈവത്തെ സ്വന്തമാക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം നമ്മുടെ ഭാഗത്തുനിന്നുണ്ടാകുമോ?

സങ്കീര്‍ത്തനകാരന്‍ ഇങ്ങനെ ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത വ്യക്തിയായിരുന്നു.സങ്കീര്‍ത്തനം 73 :25 ലാണ് മനോഹരമായ ഈ പ്രാര്‍ത്ഥനയുള്ളത്. സ്വര്‍ഗ്ഗത്തില്‍ അങ്ങല്ലാതെ ആരാണ് എനിക്കുളളത്? ഭൂമിയിലും അങ്ങയെ അല്ലാതെ ഞാനാരെയും ആഗ്രഹിക്കുന്നില്ല.
സാധിക്കുമെങ്കില്‍ ഈ തിരുവചനം ഒരു പ്രാര്‍ത്ഥനയാക്കി മാറ്റുക. ലൗകിക സുഖഭോഗങ്ങളില്‍ നിന്ന് ആരോഗ്യപരമായ അകലം പാലിച്ചുകൊണ്ട് സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കുന്നതിന് ഈ പ്രാര്‍ത്ഥന നമ്മെ സഹായിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.