പുതുവര്‍ഷത്തെ വരവേല്ക്കാന്‍ ഗോഡ്‌സ് മ്യൂസിക്‌

പുതുവര്‍ഷത്തെ എതിരേല്ക്കാന്‍ പാട്ടിന്റെവഴിയിലൂടെ സഞ്ചരിക്കുകയാണ് ഗോഡ്‌സ് മ്യൂസിക്. അതിനായി വ്യത്യസ്ത വഴിയാണ്  സ്വീകരിച്ചിരിക്കുന്നത്. ഒരേ ഗാനം  വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നായി പല ഗായകര്‍ പാടുന്നുവെന്നതാണ് ഇ്തിന്റെ പിന്നിലുള്ളപുതുമ. പ്രത്യാശയേകുന്ന പുതുവര്‍ഷഗാനമാണ് ഈ ഗായകരെല്ലാം ആലപിച്ചിരിക്കുന്നത്. അമേരിക്കയില്‍ നിന്ന്  ടിന്റുവും  ലണ്ടനില്‍ നിന്ന് അനീഷ് ജോര്‍ജും ഇന്ത്യയില്‍ നിന്ന് ഫാ.വിപിന്‍ കുരിശുതറയും ഫാ.വിനില്‍ കുരിശുതറയും സോണി ആന്റണിയുമാണ് ഗാനം ആലപിക്കുന്നത്. ഇതിനകം നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയനായ  എസ് തോമസാണ് ഈ ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്.

പുതിയൊരു പുലരി
പുതിയൊരു വര്‍ഷം
എന്ന്തുടങ്ങുന്ന ഗാനം പുതുവര്‍ഷത്തെ എങ്ങനെ എതിരേല്ക്കണം എന്നാണ് തുടര്‍ന്നുള്ള വരികളില്‍ ഓര്‍മ്മിപ്പിക്കുന്നത്.
പ്രാര്‍ത്ഥനയോടെ വരവേല്ക്കാം
പുഞ്ചിരിയോടെ എതിരേല്ക്കാം
എന്നാണ് ഇതേക്കുറിച്ച് ഗാനം പാടുന്നത്.
ദൈവം കൂടെയുണ്ട്
ദൈവം കൂടെ നടക്കും

എന്ന വിശ്വാസവും പ്രതീക്ഷയും ഈ ഗാനം ശ്രോതാക്കള്‍ക്ക് നല്കുന്നുണ്ട്. പുതിയ വര്‍ഷത്തിന്റെ പടിവാതില്ക്കല്‍ നില്ക്കുമ്പോള്‍ പ്രത്യാശയോടും ദൈവവിചാരത്തോടും കൂടി മുന്നോട്ടുപോകാന്‍ ഈ ഗാനം സഹായിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.