ദിവസം ആരംഭിക്കുന്നത് ഈ തിരുവചനങ്ങളോടെയാകട്ടെ…

ഒരു ദിവസത്തെ നല്ല ദിവസം ആക്കുന്നതിന് നല്ല ചിന്തകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും പ്രത്യേകം പ്രസക്തിയുണ്ട്. നല്ല ചിന്തകളോടെയും പ്രാര്‍ത്ഥനകളോടെയും എണീറ്റുവരുന്നത് ആ ദിവസം മുഴുവന്‍ നീണ്ടുനില്ക്കുന്ന നല്ല അനുഭവം പ്രദാനം ചെയ്യാന്‍ സഹായിക്കുന്നു. നല്ല ചിന്തകള്‍ നല്കുന്നതിന് തിരുവചനത്തോളം ശക്തിയുള്ള മറ്റൊരു സംഗതിയില്ല. അതുകൊണ്ട് ഓരോ ദിവസവും പ്രഭാതത്തില്‍ താഴെപ്പറയുന്ന വചനങ്ങള്‍ ഏറ്റുപറയുക. ആ വചനങ്ങളോടെ ദിവസം ആരംഭിക്കുക. നമ്മുടെ പ്രവര്‍ത്തനമണ്ഡലവും ചിന്താലോകവും ഇതുവഴി വിശുദ്ധീകരിക്കപ്പെടുകയും ദൈവാനുഭവത്തില്‍ നിറയപ്പെടുകയും ചെയ്യും.

എന്നാല്‍ ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തിപ്രാപിക്കും. അവര്‍ കഴുകന്മാരെപോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല.നടന്നാല്‍ തളരുകയുമില്ല( ഏശയ്യ 40:31)

കര്‍ത്താവ് അരുളിച്ചെയ്യുന്നു. നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി ( ജെറ 29: 11)

കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്; ഇന്ന് സന്തോഷി്ച്ചുല്ലസിക്കാം ( സങ്കീ 118:24)

നിങ്ങള്‍ ആദ്യം അവിടുത്തെ രാ്ജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും( മത്താ 6:33)

നിങ്ങള്‍ ഈ ലോകത്തിന് അനുരൂപകരാകരുത്. പ്രത്യുത നിങ്ങളുടെ മനസ്സിന്റെ നവീകരണം വഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും നല്ലതും പ്രീതിജനകവും പരിപൂര്‍ണ്ണവുമായത് എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്ക് സാധിക്കും.
( റോമാ 12 2)

എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്ക് സാധിക്കും(ഫിലിപ്പി 4:13)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.