ഭയപ്പെടരുതേ, ദൈവം പ്രതിഫലവുമായി വന്ന് നിങ്ങളെ രക്ഷിക്കും

പലവിധ കാര്യങ്ങളെയോര്‍ത്ത് ഭയപ്പെട്ടിരിക്കുകയാണോ നിങ്ങള്‍? മക്കളുടെ ഭാവി, ജോലിക്കാര്യം, സാമ്പത്തികമായ കടബാധ്യതകള്‍.. രോഗങ്ങള്‍, പരീക്ഷ…ഇങ്ങനെ ഓര്‍ത്ത് ആശങ്കപ്പെടാനും തല്‍ഫലമായി ഭയത്തിന് കീഴടങ്ങാനും എത്രയെത്ര സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും. ഭയത്തിന് അടിപ്പെടുക എന്നത് മനുഷ്യസഹജമാണ്. എന്നാല്‍ വചനം ഇത്തരക്കാരോട് പറയുന്ന ആശ്വാസം ഇതാണ്.

ഭയപ്പെടേണ്ട, ധൈര്യം അവലംബിക്കുവിന്‍, ഇതാ നിങ്ങളുടെ ദൈവം പ്രതികാരം ചെയ്യാന്‍ വരുന്നു, ദൈവത്തിന്റെ പ്രതിഫലവുമായി വന്ന് അവിടുന്ന് നിങ്ങളെ രക്ഷിക്കും. (ഏശയ്യ 35:4)

അതിന് മുമ്പുള്ള തിരുവചനം ഇപ്രകാരമാണ്. ദുര്‍ബല കരങ്ങളെ ശക്തിപ്പെടുത്തുകയും ബലഹീനമായ കാല്‍മുട്ടുകളെ ഉറപ്പിക്കുകയും ചെയ്യുവിന്‍.( ഏശയ്യ 35:3)

ദൈവം അവിടുത്തെ പ്രതിഫലവുമായി വന്ന് നമ്മെ രക്ഷിക്കുമ്പോള്‍ അനുഭവിക്കുന്ന ഫലങ്ങള്‍ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അപ്പോള്‍, അന്‌ധരുടെ കണ്ണുകള്‍ തുറക്കപ്പെടും. ബധിരരുടെ ചെവി ഇനി അടഞ്ഞിരിക്കുകയില്ല.തപി ച്ചമണലാരണ്യം ജലാശയമായി മാറും. ദാഹിച്ചിരുന്ന ഭൂമി അരുവികളായി മാറും. കുറുനരികളുടെ പാര്‍പ്പിടം ചതുപ്പുനിലമാകും; പുല്ലും ഞാങ്ങണയും കോരപ്പുല്ലും ആയി പരിണമിക്കും.അപ്പോള്‍ മുടന്തന്‍മാനിനെപ്പോലെ കുതിച്ചുചാടും. മൂകന്റെ നാവ്‌ സന്തോഷത്തിന്റെ ഗാനം ഉതിര്‍ക്കും. വരണ്ട ഭൂമിയില്‍ ഉറവകള്‍ പൊട്ടിപ്പുറപ്പെടും. മരുഭൂമിയിലൂടെ നദികള്‍ ഒഴുകും.അവിടെ ഒരു രാജവീഥി ഉണ്ടായിരിക്കും; വിശുദ്‌ധവീഥി എന്ന്‌ അതു വിളിക്കപ്പെടും. അശുദ്‌ധര്‍ അതിലൂടെ കടക്കുകയില്ല. ഭോഷര്‍ക്കുപോലും അവിടെ വഴി തെറ്റുകയില്ല. അവിടെ സിംഹം ഉണ്ടായിരിക്കുകയില്ല.ഒരു ഹിംസ്രജന്തുവും അവിടെ പ്രവേശിക്കുകയില്ല. അവയെ അവിടെ കാണുകയില്ല. രക്‌ഷിക്കപ്പെട്ടവര്‍ മാത്രം അതിലൂടെ സഞ്ചരിക്കും. (ഏശയ്യാ 35 : 5-9)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.