കണ്ണീര് ദൈവത്തിലേക്ക് അടുപ്പിക്കുമോ?

കണ്ണീരിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഇന്ന് ഏറെ മാറിപ്പോയിരിക്കുന്നു. ഹോമറിന്റെ കാലത്ത് വില്ലാളിവീരന്മാരായ ആളുകള്‍ പോലും കരഞ്ഞിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പിന്നീട് കണ്ണീരിനെ ദൗര്‍ബല്യമായി കണക്കാക്കിപ്പോരുകയായിരുന്നു.

എന്നാല്‍ ക്രിസ്തീയ കാഴ്ചപ്പാടില്‍ കണ്ണീര് അനുഗ്രഹമാണ്. വിലപിക്കുന്നവരേ നിങ്ങള്‍ ഭാഗ്യവാന്മാര്‍, എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ ആശ്വസിക്കപ്പെടും എന്നാണ് വിശുദ്ധ ഗ്രന്ഥം നമുക്ക് നല്കുന്ന ആശ്വാസം മാത്രവുമല്ല ക്രിസ്തു തന്നെ മൂന്നു തവണ കരഞ്ഞിട്ടുള്ളതായി ബൈബിള്‍ രേഖപ്പെടുത്തുന്നുണ്ട്.

ഒന്ന് ജറുസേലം നിവാസികളുടെ ഹൃദയകാഠിന്യമോര്‍ത്ത്.. രണ്ട് ലാസറിന്റെ മരണത്തില്‍. മൂന്ന്; തന്റെതന്നെ മരണവേദനയോര്‍ത്ത്..പാപിനിയായ സ്ത്രീയും ക്രിസ്തുവിന്റെ പാദത്തിങ്കല്‍ വീണ് കരയുന്നുണ്ട്. സ്വന്തം പാപങ്ങളെയോര്‍ത്ത് കരയാന്‍ നമുക്ക് പലപ്പോഴും കഴിയാറില്ല. കരയാന്‍ എനിക്കൊരു കരളേകൂ എന്നാണല്ലോ പ്രശസ്തമായ ഒരു ഭക്തിഗാനം പോലും?

കരയാന്‍ കഴിയുന്നത് നമ്മുടെ മനസ്സില്‍ പശ്ചാത്താപം ഉള്ളതുകൊണ്ടാണ്. പശ്ചാത്താപം ദൈവത്തിലേക്ക് നമ്മെ അടുപ്പിക്കുന്നു.

അതുകൊണ്ട് കരയാന്‍ മടിക്കരുത്.. മറക്കരുത്. ദൈവം നമ്മെ ആശ്വസിപ്പിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.