ഈസ്റ്റര്‍ ദിനങ്ങളിലെ ദിവസങ്ങള്‍ എങ്ങനെയാണ് ആരംഭിക്കേണ്ടത് എന്നറിയാമോ?

ഈസ്റ്ററിന്റെ സന്തോഷങ്ങളിലൂടെ കടന്നുപോകുന്ന ദിനങ്ങളാണല്ലോ ഇത്. പ്രാര്‍ത്ഥിക്കാനും ക്രിസ്തുവിന്റെ ഉത്ഥാനരഹസ്യങ്ങളെ ധ്യാനിക്കാനും പ്രത്യേകമായി നാം ഈ ദിവസങ്ങള്‍ നീക്കിവയ്ക്കണം. അതോടൊപ്പം ഓരോ പ്രഭാതത്തിലും ഉറക്കമുണര്‍ന്നെണീറ്റ ഉടനെ കട്ടിലില്‍ഇരുന്നുകൊണ്ട് ഇങ്ങനെ പ്രാര്‍ത്ഥിക്കുകയും ഉറക്കെ പറയുകയും വേണം.

കര്‍ത്താവ് സത്യമായും ഉയിര്‍ത്തെണീറ്റു. ഹല്ലേലൂയ്യ

ഇതേറ്റു പറഞ്ഞതിന് ശേഷം നാം ഒരു നിമിഷമെങ്കിലും ക്രിസ്തുവിന്റെ ഉത്ഥാനരഹസ്യങ്ങളെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യണം. ഉയിര്‍പ്പുതിരുനാളിന്റെ മഹത്വം നമ്മുടെ ജീവിതങ്ങളില്‍ എപ്പോഴുമുണ്ടാവട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.