വചനം നമ്മെ ശുദ്ധീകരിക്കുമോ.. ഇതൊന്ന് വായിച്ചുനോക്കൂ

ദിവസം ഒരു വചനമെങ്കിലും വായിക്കുന്നവരാണ് നമ്മളോരോരുത്തരും. വചനത്തിന്റെ അത്ഭുതശക്തി ജീവിതത്തില്‍ തിരിച്ചറിഞ്ഞവരുമാണ്. വചനത്തിലൂടെ സൗഖ്യം ലഭിക്കുമെന്നും ശക്തിലഭിക്കുമെന്നും പല അനുഭവങ്ങള്‍ കൊണ്ടും നാം തിരിച്ചറിഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഇതിനൊപ്പം വചനം നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും. മറ്റാരും പറഞ്ഞതല്ല വചനം തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്ന കാര്യമാണ് ഇത്.
ഞാന്‍ നിങ്ങളോട് പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്ധിയുള്ളവരായിരിക്കുന്നു( യോഹന്നാന്‍ 15:3)

വചനം മൂലം ശുദ്ധീകരിക്കപ്പെടാന്‍ നാം ചെയ്യേണ്ടത് വചനത്തില്‍ വിശ്വസിക്കുകയും വചനമനുസരിച്ച് ജീവിക്കുകയുമാണ്. വചനം തന്നെയായ ക്രിസ്തുവില്‍ ജീവിക്കുകയാണ്.
നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍.ഞാന്‍ നിങ്ങളിലും വസിക്കും എന്നാണ് ക്രിസ്തുവിന്റെ വാഗ്ദാനം.

ക്രിസ്തു നമ്മില്‍ ജീവിക്കുമ്പോള്‍ നാം വിശുദ്ധീകരിക്കപ്പെടും. വചനം അയച്ച് സൗഖ്യപ്പെടുത്തിയകര്‍ത്താവേ,വചനം കൊണ്ട് ഞങ്ങളെ ശുദ്ധീകരിക്കണമേയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.