യുവജനങ്ങള്‍ക്കുവേണ്ടി പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിക്കൂ

ലോകത്തിന്റെ ഭാവി യുവജനങ്ങളിലാണ്. പക്ഷേ എന്തുചെയ്യാം ഇന്ന് പല ചെറുപ്പക്കാരും പലവിധ തിന്മകളുടെ അടിമകളായിജീവിക്കുകയാണ്. ലോകത്തിന്റെ മോഹങ്ങളും ദാഹങ്ങളും അവരെ പിന്തുടരുന്നു.അതനുസരിച്ച് അവരുടെ ജീവിതം മാറിമറിയുന്നു. സാത്താന്‍ അവരെ പിടികൂടുന്നതിന്റെ ഫലമാണ്ഇതെല്ലാം. സാത്താന്റെ തലതകര്‍ത്തവളായ മറിയത്തോട് പ്രാര്‍ത്ഥിക്കുക മാത്രമാണ് നമുക്ക് ചെയ്യാനുള്ള ഏക കാര്യം. അതുകൊണ്ട് യുവതലമുറയെ, നമ്മുടെതന്നെ മക്കളെ, സഹോദരങ്ങളെ മാതാവിന് സമര്‍പ്പിച്ച് നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം:

സാത്താന്റെ തല തകര്‍ത്തവളായപരിശുദ്ധ അമ്മേ, പലവിധ പ്രവൃത്തികള്‍ കൊണ്ട് ഇരുട്ടിലായിരിക്കുന്ന യുവജനങ്ങളുടെ ആത്മാക്കള്‍ക്ക് കാരുണ്യം കിട്ടാനായി അമ്മ മാധ്യസ്ഥം യാചിക്കണമേ. ഒരാത്മാവു പോലും നശിച്ചുപോകുന്നത് അമ്മയെ സംബന്ധി്ച്ച് ഹൃദയഭേദകമാണല്ലോ.. യേശുവിന്റെ മഹാകാരുണ്യം എല്ലാവരും അനുഭവിച്ചറിയാന്‍ അമ്മ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ.

ഒരമ്മ സ്വന്തം മക്കളെയെന്ന പോലെ അമ്മ ഞങ്ങളുടെ യുവജനങ്ങളെയെല്ലാം മാറോട് ചേര്‍ത്തണയ്ക്കണമേ. അമ്മയുടെ സ്‌നേഹത്തിന്റെ ചൂടുംകുളിരും അനുഭവിക്കുന്ന ഒരാളും വഴിതെറ്റിപ്പോകുകയില്ലല്ലോ. നരകസര്‍പ്പത്തിന്റെ തലതകര്‍ത്ത പരിശുദ്ധ അമ്മേ യുവജനങ്ങളുടെ നാശം കാണാനാഗ്രഹിക്കുന്ന സാത്താനെ അമ്മ നിര്‍വീര്യമാക്കണമേ. അമ്മ യുവജനങ്ങളെ അമ്മയുടെ നീലയങ്കിയാല്‍ പൊതിഞ്ഞുപിടിക്കണമേ.ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.