വചനം പറഞ്ഞ് ആശങ്കകള്‍ അകറ്റാം

വചനത്തിന്റെ ശക്തി അപാരമാണ്. ഇരുതലവാള്‍ പോലെ മൂര്‍ച്ചയേറിയതാണ് വചനം എന്ന് നാം കേട്ടിട്ടുണ്ട്. ഒരുപക്ഷേ പലരും അത് സ്വജീവിതം വഴി അനുഭവിച്ചറിഞ്ഞിട്ടുണ്ടാവില്ല. കാരണം വചനത്തെ നാം വ്യക്തിപരമായി സ്വാംശീകരിക്കുകയോ സ്വജീവിതത്തിലേക്ക് പകര്‍ത്തുകയോ ചെയ്തിട്ടില്ല.

അച്ചടിച്ച പുസ്തകം എന്നതിനപ്പുറം വചനത്തെ നാം ജീവിതത്തിലേക്ക് സ്വീകരിച്ചിരിച്ചിട്ടില്ല. ജീവിതത്തിലെ പല നിര്‍ണ്ണായക സന്ദര്‍ഭങ്ങളിലും നമുക്ക് ആശ്വാസവും ധൈര്യവും പകര്‍ന്നുനല്കാനും ഊര്‍ജ്ജ്വസ്വലരാക്കാനും വചനത്തിന് കഴിവുണ്ട്.

അതുകൊണ്ട് കഴിയുന്നതുപോലെ നാം ഓരോ സന്ദര്‍ഭങ്ങളില്‍ പകര്‍ത്തേണ്ട വചനങ്ങള്‍ ഹൃദിസ്ഥമാക്കേണ്ടതുണ്ട്. ഇതാ ഇന്ന് ഒരു വചനം ചുവടെ കൊടുത്തിരിക്കുന്നു.

കര്‍ത്താവില്‍ ആശ്രയിക്കുന്നവര്‍ അചഞ്ചലമായി എന്നേക്കും നിലകൊള്ളുന്ന സിയോന്‍ പര്‍വതം പോലെയാണ്. (സങ്കീര്‍ത്തനങ്ങള്‍ 125:1)

നമ്മുടെ ഭയാശങ്കകള്‍ കര്‍ത്താവിന് കൊടുക്കാം. കര്‍ത്താവില്‍ നമുക്കാശ്രയിക്കാം. നമുക്ക് ഇളക്കം തട്ടുകയോ കാല്‍വഴുതുകയോ ഇല്ല. ഇന്ന് നാം നേരിടുന്ന സാഹചര്യം എന്തുമായിരുന്നുകൊള്ളട്ടെ അവയെല്ലാം കര്‍ത്താവിന് കൊടുക്കാം. നമുക്ക് കര്‍ത്താവല്ലാതെ മറ്റാരാണ് ആശ്രയിക്കാനായുള്ളത്? കര്‍ത്താവേ എന്റെ ആശ്രയമേ എന്റെ ആശ്വാസമേ..



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.