“കത്തോലിക്കാ പത്രപ്രവര്‍ത്തകര്‍ സത്യം പറയാന്‍ വിളിക്കപ്പെട്ടവര്‍”

വാഷിംങ്ടണ്‍: കത്തോലിക്കാ പത്രപ്രവര്‍ത്തകര്‍ സത്യംപറയാന്‍ വിളിക്കപ്പെട്ടരാണെന്ന് ഇഡബ്യൂടിഎന്‍ സിഇഒ മൈക്കല്‍ പി വാഴ്‌സോ. പരമ്പരാഗത ധാര്‍മ്മികമൂല്യങ്ങള്‍ക്കും മതപരമായ അസഹിഷ്ണുതകള്‍ക്കും മുമ്പില്‍ കത്തോലിക്കാപത്രപ്രവര്‍ത്തകര്‍ സത്യം പറയണം..വര്‍ത്തമാനകാലത്തില്‍ കത്തോലിക്കര്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്.

സെക്കുലര്‍ ലോകത്തില്‍ നിരവധിയായ അസത്യവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇത്തരമൊരു കാലത്ത് സുവിശേഷം പ്രഘോഷിക്കുക,സുവിശേഷ മൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കുക എന്നിവ നിരവധിയായ വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇഡബ്യൂടിഎന്‍ പോലും ഇതില്‍ നിന്ന് ഒഴിവാക്കപ്പെടുന്നില്ല. ഇടതില്‍ നിന്നും വലതില്‍ നിന്നും തങ്ങള്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്നു. അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവുംവലിയ റിലീജിയസ് മീഡിയ നെറ്റ് വര്‍ക്കാണ് ഇഡബ്യുടിഎന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.