അസ്വസ്ഥപൂരിതമായ മനസ്സുമായി കഴിയുന്നവര്‍ക്ക് ഇതാ യേശു നല്കുന്ന ആശ്വാസവചനങ്ങള്‍

ലോകം ആശങ്കയിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണല്ലോ. എവിടെ നിന്നും നാം കേട്ടുകൊണ്ടിരിക്കുന്നത് തെല്ലും ആശാസ്യകരമായ വാര്‍ത്തകളല്ല. നമ്മുടെ നാടും വീടും പോലും അതില്‍ന ിന്ന് ഭിന്നമല്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ മനസ്സ് കലങ്ങിമറിയുന്നത് സാധാരണമാണ്. പലവിധ അസ്വസ്ഥചിന്തകള്‍ നമ്മുടെ മനസ്സമാധാനം തകര്‍ക്കും. ഫലമോ നാം ആയിരിക്കുന്ന ഇടവും നമ്മളുമായി ബന്ധപ്പെടുന്ന വ്യക്തികളിലും അത് പടരും. ഇത്തരം സാഹചര്യത്തിലാണ് ക്രിസ്തുനാഥന്‍ നല്കുന്ന ആശ്വാസം അളവില്ലാത്തതാകുന്നത്. നമ്മുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയ്ക്കാന്‍വേണ്ടിയാണല്ലോ ക്രിസ്തു കടന്നുവന്നത് തന്നെ. അതുകൊണ്ട് തന്നെ അവിടുത്തേക്ക് മാത്രമേ നമുക്ക് സമാധാനം നല്കാന്‍ കഴിയുകയുമുള്ളൂ.

ഇതാ ക്രിസ്തുനാഥന്‍ നമുക്ക് നല്കുന്ന പ്രത്യാശാഭരിതമായ വചനങ്ങള്‍:

നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകണ്ട ദൈവത്തില്‍ വിശ്വസിക്കുവിന്‍ എന്നിലും വിശ്വസിക്കുവിന്‍.( വിശുദ്ധ യോഹ 14:1)

ആകുലരാകുന്നതുകൊണ്ട് ആയുസിന്റെ ദൈര്‍ഘ്യം ഒരു മുഴം കൂടി നീട്ടാന്‍ നിങ്ങളില്‍ ആര്‍ക്ക് സാധിക്കും? ഏറ്റവും നിസ്സരമായ ഇതുപോലും ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിവില്ലെങ്കില്‍ മറ്റുള്ളവയെപ്പറ്റി ആകുലരാകുന്നതെന്തിന്(ലൂക്ക 12;25-27)

ചെറിയ അജഗണമേ ഭയപ്പെടേണ്ട എന്തെന്നാല്‍ന ിങ്ങള്‍ക്ക് നിങ്ങള്‍ക്ക് രാജ്യം നല്കാന്‍ നിങ്ങളുടെ പിതാവ് പ്രസാദിച്ചിരിക്കുന്നു.(ലൂക്ക 12:32)

അതിനാല്‍ ഭയപ്പെടേണ്ട നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണല്ലോ( മത്താ: 10:31)

ഉടനെ അവന്‍ അവരോട് സംസാരിച്ചു ധൈര്യമായിരിക്കുവിന്‍ ഞാനാണ് ഭയപ്പെടേണ്ട.( മത്താ 14:27)

നിങ്ങള്‍ എന്നില്‍ സമാധാനം കണ്ടെത്തേണ്ടതിനാണ് ഞാന്‍ ഇത് നിങ്ങളോട് പറഞ്ഞത്. ലോകത്തില്‍ നിങ്ങള്‍ക്ക് ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍. ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു.( യോഹ 16:33)

അതെ, ലോകത്തില്‍ ഞെരുക്കമുണ്ടാകും. പക്ഷേ നാം ഭയപ്പെടരുത്.കാരണം മരണത്തെ ജയിച്ച ക്രിസ്തു നമ്മുടെ ദൈവമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.