ഭാരതസഭ ജൂലൈ രണ്ട് മണിപ്പൂരിന് വേണ്ടിയുള്ള പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു

ന്യൂഡല്‍ഹി: മണിപ്പൂരില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി ജൂലൈ രണ്ട് പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ഭാരതസഭ തീരുമാനിച്ചു. സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത് ഇത് സംബന്ധിച്ച് എല്ലാ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും നിര്‍ദ്ദേശം നല്കി.

മെയ് മൂന്നുമുതല്‍ ആരംഭിച്ച വംശീയ കലാപത്തെ തുടര്‍ന്നുണ്ടായ അനിഷ്ടസംഭവങ്ങളില്‍ ഖേദവും അദ്ദേഹം പ്രകടിപ്പിച്ചു. കലാപത്തെ തുടര്‍ന്ന് അമ്പതിനായിരത്തോളം ആളുകള്‍ ഭവനരഹിതരായി. മണിപ്പൂരിലെ നിരവധിയാളുകള്‍ സമീപസംസ്ഥാനങ്ങളായ മിസോറാമിലും ആസമിലും അഭയാര്‍ത്ഥികളായി കഴിയുകയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.