ദൈവത്തിന് സമര്‍പ്പിച്ചു ജോലിആരംഭിക്കൂ, ദിവസം മുഴുവന്‍ ദൈവാനുഗ്രഹം പ്രാപിക്കാം

വിവിധതരത്തിലുള്ള ജോലികള്‍ ചെയ്യുന്നവരാണ് നാം ഓരോരുത്തരും. എന്നാല്‍ ഓരോ ജോലിയും ചെയ്യുന്നതിന് മുമ്പ് അവ ദൈവത്തിന്‌സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ നമ്മളില്‍ എത്രപേരുണ്ട്? അതുപോലെ ജോലിയെ സ്‌നേഹിക്കുകയും ദൈവാരാധന തന്നെയാണ് തൊഴില്‍ എന്ന് വിശ്വസിക്കുകയും ചെയ്യുന്നവരായും? നാംചെയ്യുന്ന ജോലി ചെറുതോ വലുതോ ആയിക്കോട്ടെ, കിട്ടുന്ന ശമ്പളം ചെറുതോ വലുതോ ആയിക്കോട്ടെ എല്ലാ ജോലിയും അത് ചെയ്യാന്‍ തുടങ്ങും മുമ്പ് ദൈവത്തിന് സമര്‍പ്പിക്കുക.

ദൈവമേ ഈ ജോലി ആത്മാര്‍ത്ഥതയോടെ ചെയ്യാന്‍ എന്നെ സഹായിക്കണമേയെന്ന് പ്രാര്‍ത്ഥിക്കുക.ഒരു ജോലിയും പ്രാര്‍ത്ഥനയില്ലാതെ ചെയ്തുതുടങ്ങരുത്. ദൈവത്തിന്റെ കൃപയാണ് നമ്മുടെ ജീവിതത്തിനും ജോലിക്കും അടിസ്ഥാനം. സ്ഥിരമായി ഒരേ ജോലിചെയ്യുന്നത് നമ്മെ മടുപ്പിക്കാറുണ്ട്. അതുകൊണ്ട് ജോലിക്ക് ഓരോ ദിവസവും പുതിയ അഭിഷേകം നല്കണമേയെന്ന് പ്രാര്‍ത്ഥിക്കുക. ദൈവത്തിന് ചെയ്യുന്നത്യാഗമായി ജോലിയെ കരുതുക. ജോലി ചെയ്യുമ്പോള്‍ വിശുദ്ധരൂപം സമീപത്തുണ്ടായിരിക്കുന്നത് നല്ലതാണ്. ദൈവികസാന്നിധ്യത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ അത് സഹായിക്കും. അമിതമായി ജോലിയെടുക്കരുത്.

വര്‍ക്കഹോളിസം അത്ര നല്ലതല്ല. ജീവിക്കാന്‍ വേണ്ടിയായിരിക്കണം ജോലിചെയ്യേണ്ടത്. ജോലി ചെയ്യാന്‍ വേണ്ടി ജീവിക്കാതിരിക്കുക. അതുകൊണ്ട് ജോലിക്കിടയില്‍ മതിയായ വിശ്രമമെടുക്കാനും ആ സമയം പ്രാര്‍തഥിക്കാനും ധ്യാനിക്കാനും ചെലവഴിക്കുകയും ചെയ്യുക.അത് കൂടുതല്‍ നന്നായിജോലി പൂര്‍ത്തിയാക്കാന്‍ സഹായിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.