സകലത്തിന്റെയും അവസാനം സമീപിച്ചിരിക്കുന്നുവോ? നാം എന്താണ് ചെയ്യേണ്ടത്?

സകലത്തിന്റെയും അവസാനം സമീപിച്ചിരിക്കുന്നുവോ എന്ന് ആശങ്കയുണര്‍ത്തുന്നവിധത്തിലാണ് പല സംഭവങ്ങളും ലോകമെങ്ങും സംഭവിച്ചുകൊണ്ടിരിക്കുന്നത്. 1 പത്രോസ് 4:7 പറയുന്നതും ഇക്കാര്യമാണ്.
സകലത്തിന്റെയും അവസാനം സമീപിച്ചിരിക്കുന്നു.

ഇങ്ങനെയൊരു സാഹചര്യത്തില്‍ നാം എന്താണ് ചെയ്യേണ്ടതെന്നും പത്രോസ് ശ്ലീഹാ തുടര്‍ഭാഗങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ആകയാല്‍ നിങ്ങള്‍ സമചിത്തരും പ്രാര്‍ത്ഥനയില്‍ ജാഗരൂകരും ആയിരിക്കുവിന്‍.സര്‍വ്വോപരി നിങ്ങള്‍ക്ക് ഗാഢമായ പരസ്പരസ്‌നേഹം ഉണ്ടായിരിക്കട്ടെ. കാരണം സ്‌നേഹം നിരവധി പാപങ്ങളെ മറയ്ക്കുന്നു. പിറുപിറുപ്പുകൂടാതെ നിങ്ങള്‍ പരസ്പരം ആതിഥ്യമര്യാദ പാലിക്കുവിന്‍. ഓരോരുത്തനും തനിക്ക് കിട്ടിയ ദാനത്തെ ദൈവത്തിന്റെ വിവിധ ദാനങ്ങളുടെ ഉത്തമനായ കാര്യസ്ഥനെന്ന നിലയില്‍ മറ്റെല്ലാവര്‍ക്കും വേണ്ടി ഉപയോഗിക്കട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.