ഇസ്രായേല്‍ യുദ്ധം മുറുകുമ്പോള്‍ ഗാസയുടെ പതനത്തെക്കുറിച്ച് ബൈബിള്‍ എന്താണ് രേഖപ്പെടുത്തിയിരിക്കുന്നത്?

ആമോസ് പ്രവാചകന്റെ പുസ്തകത്തിലാണ് ഗാസയുടെ പതനത്തെക്കുറിച്ചുള്ള വിവരണമുള്ളത്. അത് ഇപ്രകാരമാണ്

കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഗാസ ആവര്‍ത്തിച്ചു ചെയ്ത അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ ഞാന്‍ പിന്‍വലിക്കുകയില്ല. കാരണം ഏദോമിന് വിട്ടുകൊടുക്കാന്‍ വേണ്ടി ഒരു ജനത്തെ മുഴുവന്‍ അവര്‍ തടവുകാരായി കൊണ്ടുപോയി. ഗാസായുടെ മതിലിന്മേല്‍ ഞാന്‍ അഗ്നി അയയ്ക്കും. അവളുടെ ശക്തിദുര്‍ഗ്ഗങ്ങളെ അത് വിഴുങ്ങിക്കളയും. അഷ്‌ദോദില്‍ നിന്ന് അതിലെ നിവാസികളെ ഞാന്‍ വിച്ഛേദിക്കും. അഷ്‌കലോണില്‍ നിന്ന് ചെങ്കോലേന്തുന്നവനെയും എക്രോണിനെതിരെ ഞാന്‍ കൈ ഉയര്‍ത്തും. ഫിലസ്ത്യരില്‍ അവശേഷിക്കുന്നവര്‍ നശിക്കും. ദൈവമായ കര്‍ത്താവാണ് അരുളിച്ചെയ്യുന്നത്.(ആമോസ് 1:6-8)

യുദ്ധത്തിന്റെ ഇരുണ്ടദിനരാത്രങ്ങളിലൂടെയാണ് നാം ഇപ്പോള്‍കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്.എവിടെ യുദ്ധം നടന്നാലും ആ യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ അതാത് രാജ്യങ്ങളില്‍ മാത്രമല്ല അനുഭവിക്കേണ്ടിവരുന്നത്, മറിച്ച് ലോകമെങ്ങുമുള്ള സാധാരണക്കാരും നിരപരാധികളും ആയവ്യക്തികള്‍ വരെ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുന്നുണ്ട്. അതുകൊണ്ട് തന്നെ ചിലര്‍ ഇസ്രായേലിനെ പിന്തുണച്ചാലും വേറെ ചിലര്‍ പാലസ്തീനെ പിന്തുണച്ചാലും നാശം മനുഷ്യവംശത്തിന് ആകമാനമാണെന്ന് നാം മനസ്സിലാക്കിയിരിക്കണം. യുദ്ധത്തില്‍ മരിക്കുന്നത് നിരപരാധികളാണെന്നും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.