ഈശോയുടെ തിരുതോളിലെ മുറിവിനോട് പ്രാര്‍ത്ഥിക്കുന്നതിന്റെ പ്രാധാന്യം അറിയാമോ?

ഈശോയുടെ തിരുതോളിലെ മുറിവിനോടുളള പ്രാര്‍ത്ഥന കത്തോലിക്കാ വിശ്വാസജീവിതത്തിലെ പ്രധാനപ്പെട്ട പ്രാര്‍ത്ഥനകളിലൊന്നാണ്. ഈ പ്രാര്‍ത്ഥനയ്ക്ക് പിന്നില്‍ ക്രിസ്തുവിന്റെ ഒരു വെളിപ്പെടുത്തലുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ക്ലെയര്‍വാക്‌സിലെ വിശുദ്ധ ബെര്‍ണാര്‍ഡിന് ക്രിസ്്തു തന്നെനടത്തിയ വെളിപെടുത്തല്‍ അനുസരിച്ചാണ് ഈ പ്രാര്‍ത്ഥന രൂപപ്പെട്ടിരിക്കുന്നത്.

പീഡാസഹനവേളയില്‍ ക്രിസ്തുവിനെ ഏറ്റവും അധികം വേദനിപ്പിച്ച മുറിവ്, പീഡ ഏതായിരുന്നുവെന്ന ചോദ്യത്തിന് ക്രിസ്തു പറ്ഞ്ഞ മറുപടി ഇതായിരുന്നു. അവിടുത്തെ തിരുത്തോളിലെ മുറിവായിരുന്നു ക്രിസ്തുവിന്റെ ഏറ്റവും വലിയ വേദന. കുരിശുചുമന്ന തോളിലായിരുന്നു ഈ മുറിവ്. അതുകൊണ്ട് ഇതാരും കണ്ടതുമില്ല.

മറ്റെല്ലാ മുറിവുകളെക്കാള്‍ വേദന നല്കിയതായിരുന്നു ഈ മുറിവ്. ഒരു മനുഷ്യനുപോലും ആ വേദനയുടെ ആഴം അളന്നുതിട്ടപ്പെടുത്തുവാന്‍ കഴിയുമായിരുന്നില്ല. ഈശോ സഹിച്ച കഠിനവും തീവ്രവുമായ ഈ വേദനയുടെ പേരിലാണ് തിരുത്തോളിലെ തിരുമുറിവിനോടുള്ള പ്രാര്‍ത്ഥന ആരംഭിച്ചിരിക്കുന്നത്. ഈശോയുടെ തിരുത്തോളിലെ മുറിവിനെ ധ്യാനിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനയിലൂടെ ചോദിക്കുന്നതെന്തും നല്കുമെന്നും ഈശോ വാഗ്ദാനം ചെയ്തിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.