കര്‍ത്താവിന്റെ അടുത്തിരുന്ന് കേട്ടിട്ടേ തീരുമാനമെടുക്കാവൂ: ഡാനിയേലച്ചന്‍ പറയുന്നത് കേട്ടോ

കര്‍ത്താവിന്റെ അടുത്തിരുന്ന്ു കേട്ടിട്ടു മാത്രമേ തീരുമാനമെടുക്കാവൂഎന്ന് ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍. കര്‍ത്താവിന്റെ അടുത്തിരുന്ന് അവിടുത്തെ പ്രേരണയനുസരിച്ച് കാര്യങ്ങള്‍ ചിട്ടപ്പെടുത്തണം. നമ്മുടെ ആഗ്രഹമനുസരിച്ച് ഒന്നും ചെയ്യരുത്. നമ്മുടെ ഉള്ളിലുളള ആഗ്രഹം വച്ച് ഒന്നും ചെയ്യരുത്. ദൈവം ഇത് അപ്രൂവ് ചെയ്യുന്നുണ്ടോ ദൈവത്തിന് ഇത് ഇഷ്ടമാണോ..

അത് നാം ആലോചിക്കണം. ഒരുകാര്യം ദൈവത്തിന്റെ പദ്ധതിയനുസരിച്ച് മുന്നോട്ടുപോകണമെങ്കില്‍ കര്‍ത്താവ് പറയുന്നതുപോലെ ചെയ്യണം. അത്് നിസ്സാരകാര്യമല്ല. മൊട്ടുസൂചി വയ്ക്കണമെങ്കില്‍ കര്‍ത്താവ് പറയണം. കര്‍ത്താവ് പറഞ്ഞതാണെന്ന് പറഞ്ഞ്‌നമുക്ക് പലതും ചെയ്യാം.

എന്നാല്‍ കര്‍ത്താവ് പറയുന്നത് കേള്‍ക്കണമെങ്കില്‍ എന്തു ചെയ്യണം. കര്‍ത്താവിന്റെ അടുത്ത് സമാധാനത്തോടെ ഇരിക്കണം. കേ്ള്‍ക്കാന്‍ വേണ്ടി ഇരിക്കണം. ജീവിതത്തില്‍ എന്തെല്ലാം നഷ്ടപ്പെട്ടാലും നമുക്ക് ഇതു നഷ്ടപ്പെടരുത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.