കര്‍ത്താവ് മറന്നുപോയിയെന്ന് വിചാരിക്കുന്ന സമയങ്ങളില്‍ ഈ വചനം നമ്മെ ആശ്വസിപ്പിക്കും

സങ്കടത്തോടെ കരഞ്ഞുപ്രാര്‍ത്ഥിച്ചിട്ടും നോമ്പും ഉപവാസവും അനുഷ്ഠിച്ച് പ്രാര്‍ത്ഥിച്ചിട്ടും നാം ആഗ്രഹിക്കുന്ന രീതിയിലുള്ള ദൈവികഇടപെടല്‍ ജീവിതത്തില്‍ ഉണ്ടാവാതെ വരുമ്പോള്‍ വളരെ എളുപ്പം നാം ഒരു നിഗമനത്തിലെത്തും. ദൈവം നമ്മെ മറന്നുപോയി.. ദൈവത്തിന് നമ്മെക്കുറിച്ച് വിചാരമില്ല.. ഇത്തരമൊരു ധാരണ നമ്മെ നിരാശരും ദൈവനിഷേധികളുമാക്കും.ദൈവത്തില്‍നി്ന്ന് അകന്നുപോകുന്നവരാകും. പക്ഷേ ഈ സാഹചര്യത്തില്‍ നമ്മെവിശ്വാസത്തില്‍ നിലനിര്‍ത്താനും നിരാശരാകാതിരിക്കാനും സഹായിക്കുന്ന ഒരു ദൈവവചനമുണ്ട്. സങ്കീര്‍ത്തനം 115:12 ഇപ്രകാരം പറയുന്നു.

കര്‍ത്താവിന് നമ്മെക്കുറിച്ചു വിചാരമുണ്ട്. അവിടുന്ന് നമ്മെ അനുഗ്രഹിക്കും.

ഈ വചനം നമുക്കേറ്റു പറയാം.. വിശ്വസിക്കാം. ആശ്വസിക്കാം. പ്രതീക്ഷിക്കാംമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.