29- ാമത് c9 ആരംഭിച്ചു


വത്തിക്കാന്‍ സിറ്റി: കൗണ്‍സില്‍ ഓഫ് കാര്‍ഡിനല്‍സിന്റെ മീറ്റിംങ് ആരംഭിച്ചു. c9 എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. റോമന്‍ കൂരിയായുടെ നവീകരണവുമായി ബന്ധപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശകസംഘം എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഇപ്പോള്‍ ഇതില്‍ ആറ് അംഗങ്ങള്‍ മാത്രമേയുള്ളൂ.ഡിസംബറില്‍ നടന്ന മീറ്റിംങില്‍ മൂന്നുപേരെ ഇതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 29 ാമത് മീറ്റിങാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസും ഈ ഉപദേശക സമിതിയില്‍ അംഗമാണ്. മീറ്റിംങ് നാളെ സമാപിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.