ആദ്യമായി കുട്ടികള്‍ക്കായി ഒരു ആഗോളദിനം; മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത് അമ്പതിനായിരത്തോളം കുട്ടികള്‍

വത്തിക്കാന്‍ സിറ്റി: കുട്ടികള്‍ക്കായുള്ള പ്രഥമ ആഗോളദിനത്തിന് തുടക്കമായി. അമ്പതിനായിരത്തോളം കുട്ടികളാണ് ഈ പ്രോഗ്രാമുമായി ബന്ധപ്പെട്ട് വത്തിക്കാനില്‍ ഒന്നിച്ചൂകൂടിയത്. റോമിലെ ഒളിമ്പിക്‌സ്റ്റേഡിയമായിരുന്നു വേദി. ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കം കുറിച്ച മറ്റൊരു ദിനാചരണമാണ് ഇത്, ഇതാ സകലവും ഞാന്‍ നവീകരിക്കുന്നു എന്ന വെളിപാട് പുസ്തകം 21: 5 ആണ് സമ്മേളന വിഷയം. 2023ഡിസംബര്‍ എട്ടിനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ദിനാചരണത്തിന് ആഹ്വാനം ചെയ്തത്. എണ്‍പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഇതില്‍ പങ്കെടുത്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.