അഭയകേസ് : സിബിഐ യുടെ വിശദീകരണം തേടി

കൊച്ചി: അഭയ കേസില്‍ വിചാരണക്കോടതി വിധിച്ച തടവുശിക്ഷ സസ്‌പെന്റ് ചെയ്ത് ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സിബിഐ യുടെ വിശദീകരണം തേടി.

കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ ഇരുവരും നല്കിയ അപ്പീല്‍ നേരത്തെ ഫയലില്‍ സ്വീകരിച്ച ഡിവിഷന്‍ ബെഞ്ച് നോട്ടീസ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരുപ്രതികളും ജാമ്യാപേക്ഷ നല്കിയത്.

അഭയകേസില്‍ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റര്‍ സ്റ്റെഫിക്ക് ജീവപര്യന്തം തടവുശിക്ഷയുമാണ് തിരുവനന്തപുരം സിബിഐ കോടതി വിധിച്ചത്.

കഴിഞ്ഞ ഡിസംബര്‍ 23 നായിരുന്നു ശിക്ഷാവിധി. തുടര്‍ന്ന് ഇരുവരെയും ജയിലിലേക്ക് മാറ്റിയിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.