കൗണ്‍സലിംങും അനുരഞ്ജനകൂദാശയും തമ്മില്‍ എന്താണ് വ്യത്യാസം

കരിസ്മാറ്റിക് നവീകരണം വിശ്വാസസമൂഹത്തിന് നല്കിയിരിക്കുന്ന വലിയൊരു സംഭാവനയാണ് പരിശുദ്ധാത്മദാനങ്ങളും വരങ്ങളും ഉപയോഗിച്ചുള്ള കൗണ്‍സലിംങ്. പരിശുദ്ധാത്മാഭിഷേകമുള്ള ഒരു വ്യക്തിക്ക് പല ദൈവികദര്‍ശനങ്ങളും ഇതിലൂടെ ലഭിക്കുന്നുണ്ട്. വ്യക്തിയുടെ ആന്തരിക ലോകം പലപ്പോഴും ഇവിടെ അനാവ്രതമാക്കപ്പെടുന്നുണ്ട്.

കുമ്പസാരത്തിലും കൗണ്‍സലിംങിലും വ്യക്തിയുടെ ആന്തരികലോകമാണ്അനാവ്രതമാക്കപ്പെടുന്നത്. എന്നാല്‍ ഇത് രണ്ടും വ്യത്യസ്തമാണ്. വ്യക്തിത്വത്തിലെ വൈകല്യങ്ങളാണ് കൗണ്‍സലിംങ് അനാവരണം ചെയ്യുന്നതെങ്കില്‍ കുമ്പസാരം മനസാക്ഷിയെ അടിസ്ഥാനമാക്കിയുള്ളതാണ്.

പരിശുദ്ധാത്മനിറവുള്ള കൗണ്‍സലിംങിലൂടെ വ്യക്തിക്ക് ദൈവികാനുഭവവും ആശ്വാസവും ലഭിക്കുന്നുണ്ടെങ്കിലും അതൊരിക്കലും കുദാശയല്ല. കൗണ്‍സലിംങ് ഒരിക്കലും കുമ്പസാരത്തിന് പകരമാവില്ല. കൗണ്‍സലിംങിലൂടെ പാപമോചനം ലഭിക്കുന്നില്ല. പാപം മോചിക്കപ്പെടുന്നുമില്ല.

അതുകൊണ്ട് നല്ലകൗണ്‍സലിംങ് കിട്ടിയെന്നതുകൊണ്ട് കുമ്പസാരം വേണ്ടാതാകുന്നില്ല. മാത്രവുമല്ല നല്ല കൗണ്‍സലിംങിലൂടെ നല്ല കുമ്പസാരം നടത്താന്‍ സാധി്ക്കുകയും ചെയ്യും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.