അബ്രാഹത്തിന്റെ മക്കളുടെ ഗുണം എന്താണെന്നറിയാമോ?

വിശ്വാസികളുടെ പിതാവാണ് അബ്രഹാം. പ്രതീ്ക്ഷിക്കാന്‍ മാനുഷികമായി ഒന്നും ഇല്ലാതിരുന്നിട്ടും ദൈവത്തിന്റെ വാക്കിനെ അദ്ദേഹം അവിശ്വസിച്ചില്ല. മാനുഷികമായി ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നിട്ടും ദൈവത്തിന്റെ വാക്കിനെ അദ്ദേഹം തളളിക്കളഞ്ഞതുമില്ല. ഇങ്ങനെയെല്ലാമാണ് അബ്രഹാം വിശ്വാസികളുടെ പിതാവായത .വിശ്വാസമാണ് അബ്രാഹത്തിന് നീതിയായി പരിഗണിക്കപ്പെട്ടത്. വിശുദ്ധ ഗ്രന്ഥം അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്.

അബ്രാഹം തന്നെയും ദൈവത്തെ വിശ്വസിച്ചു. അത് അവന് നീതിയായി പരിഗണിക്കപ്പെട്ടു( ഗലാത്തിയാ 3:6).

ഇനി അബ്രാഹത്തിന്റെ മക്കളെക്കുറിച്ച്.. പിതാവ് എങ്ങനെയോ അങ്ങനെതന്നെയാണല്ലോ മക്കളും. അബ്രാഹം വിശ്വാസിയായിരുന്നു. അദ്ദേഹത്തിന്റെ മക്കളായ നമ്മളും വിശ്വാസികളായിരിക്കണം. തിരുവചനം നമ്മോട് പറയുന്നത് ഇങ്ങനെയാണ്:

അതിനാല്‍ വിശ്വാസമുളളവരാണ് അബ്രാഹത്തിന്റെ മക്കള്‍ എന്ന് നിങ്ങള്‍ മനസ്സിലാക്കണം( ഗലാ 3:7)

വിശ്വാസക്കുറവിനെ പരിഹരിച്ചുതരണമേയെന്നും വിശ്വാസത്തിന്റെ അണയാത്ത ജ്വാല ഉള്ളില്‍ കൊളുത്തിത്തരണമേയെന്നും നമുക്ക് പ്രാര്‍ത്ഥിക്കാം. വിശ്വാസത്തിന്റെ മക്കളാണ് നാമെന്ന് നമുക്കേറ്റുപറയാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.