സക്രാരി നിര്‍മ്മിക്കപ്പെട്ടതിന്റെ ലക്ഷ്യം ഇതാണ്…

എത്രയോ തവണ സക്രാരി കണ്ടിരിക്കുന്നു നമ്മള്‍.. എത്രയോ തവണ സക്രാരിക്ക് മുമ്പില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം മുട്ടുകുത്തിയിരിക്കുന്നു. പക്ഷേ എപ്പോഴെങ്കിലും സക്രാരി നിര്‍മ്മിക്കപ്പെട്ടതിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? മനസ്സിലാക്കിയിട്ടുണ്ടോ? എന്തിനാണ് സക്രാരി നിര്‍മ്മിക്കപ്പെട്ടത്. അതിനുള്ള ഉത്തരം ഇതാ:

കുര്‍ബാനയില്‍ സന്നിഹിതരാകാന്‍ കഴിയാത്തവര്‍ക്കും രോഗികള്‍ക്കും കുര്‍ബാനയ്ക്ക് പുറമെ കൊണ്ടുപോയികൊടുക്കാന്‍ ദിവ്യകാരുണ്യം യോഗ്യമായി സൂക്ഷിക്കാന്‍ വേണ്ടിയാണ് സക്രാരി ആദ്യമായി നിര്‍മ്മിക്കപ്പെട്ടത്. ദിവ്യകാരുണ്യത്തില്‍ യേശുവിന്റെ യഥാര്‍ത്ഥ സാന്നിധ്യത്തിലുള്ള വിശ്വാസം ആഴപ്പെട്ടപ്പോള്‍ ദിവ്യകാരുണ്യ സാദൃശ്യങ്ങളുടെ കീഴില്‍ സന്നിഹിതരായിരിക്കുന്ന കര്‍ത്താവിനെ നിശ്ശബ്ദമായി ആരാധിക്കുന്നതിന്റെ അര്‍ത്ഥം സഭയ്ക്ക് ബോധ്യമാവുകയും തുടര്‍ന്ന് പള്ളിയിലെ സവിശേഷവും ഏറ്റവും യോഗ്യവുമായ സ്ഥലത്ത് സക്രാരി സ്ഥാപിക്കുകയും ചെയ്തു. ക്രിസ്തുവിന് പരമപരിശുദ്ധ കൂദാശയിലുളള യഥാര്‍ത്ഥ സാന്നിധ്യത്തിന്റെ സത്യത്തെ ഉയര്‍ത്തിക്കാണിക്കുകയും വെളിവാക്കുകയും ചെയ്യുന്ന വിധത്തിലാണ് അത് നിര്‍മ്മിച്ചിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.