സാത്താനെ ഓടിക്കാന്‍ വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നുളള പ്രാര്‍ത്ഥനകള്‍

സാത്താനെ ഓടിക്കാന്‍ ശക്തമായ പ്രാര്‍ത്ഥനകളിലൊന്ന് ഈശോ തന്നെ പഠിപ്പിച്ച പ്രാര്‍ത്ഥനയാണ്. അത് മറ്റൊന്നുമല്ല മത്തായി 6ാം അധ്യായത്തിലെ യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയാണ്. നിങ്ങള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുവിന്‍ എന്ന് പറഞ്ഞ് ക്രിസ്തുപഠിപ്പിച്ച സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന തന്നെ.

സങ്കീര്‍ത്തനം 138 : 7 ആണ് മറ്റൊന്ന്. കഷ്ടതകളിലൂടെ കടന്നുപോകുന്നുവെങ്കിലും എന്റെ ജീവന്‍ അവിടുന്ന് പരിപാലിക്കുന്നു. എന്റെ ശത്രുക്കളുടെ ക്രോധത്തിനെതരെ അവിടന്ന് കരം നീട്ടും. അവിടുത്തെ വലത്തുകൈ എന്നെ രക്ഷിക്കും എന്നതാണ് ഈ പ്രാര്‍ത്ഥന.

സങ്കീര്‍ത്തനം 3: 7 ല്ും ഇതേ നിയോഗത്തിന് വേണ്ടിയുളള പ്രാര്‍ത്ഥനയുണ്ട്.

കര്‍ത്താവേ എഴുന്നേല്ക്കണമേ. എന്റെ ദൈവമേ എന്നെ രക്ഷിക്കണമേ. എന്നതാണ് അത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.