ദാരിദ്ര്യകാലത്തേക്ക് സമ്പത്തു കരുതിവയ്ക്കണോ.. ഇങ്ങനെ ചെയ്താല്‍ മതി

സമ്പത്തു കാലത്ത് തൈ പത്തുവച്ചാല്‍ ആപത്തുകാലത്ത് കായ് പത്തുതിന്നാം എന്നാണ് ലോകം നമ്മോട് പറയുന്നത്. പക്ഷേ വചനം വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഇക്കാര്യത്തില്‍ നല്കുന്നത്. ദാരിദ്ര്യം കുറയ്ക്കാനും അല്ലെങ്കില്‍ ദാരിദ്ര്യകാലത്ത് ബു്ദ്ധിമുട്ട് വരാതിരിക്കാനുമുള്ള മാര്‍ഗ്ഗമായി തിരുവചനം പറയുന്നത് ദാനധര്‍മ്മമാണ്.

സമ്പത്തേറുമ്പോള്‍ അതനുസരിച്ച് ദാനം ചെയ്യുക. കുറച്ചേ ഉളളൂവെങ്കില്‍ അതനുസരിച്ച് ദാനം ചെയ്യാന്‍ മടിക്കരുത്. ദരിദ്രകാലത്തേക്ക് ഒരു നല്ല സമ്പാദ്യം നേടി വയ്ക്കുകയായിരിക്കും നീ അതുവഴി ചെയ്യുന്നത്. എന്തെന്നാല്‍ ദാനധര്‍മ്മം മൃത്യുവില്‍ നിന്ന് രക്ഷിക്കുകയും അന്ധകാരത്തില്‍പെടുന്നതില്‍ നിന്ന് കാത്തുകൊള്ളുകയും ചെയ്യുന്നു. ദാനധര്‍മ്മം അത്യുന്നതന്റെ സന്നിധിയില്‍ വിശിഷ്ടമായ കാഴ്ചയാണ്.( തോബിത്ത് 4:8-11)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.