കര്‍ത്താവുമായി സൗഹൃദത്തിലാകൂ, ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തൂ: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കര്‍ത്താവുമായുള്ള സൗഹൃദം നമ്മുടെ ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താന്‍സഹായിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

ക്രിസ്തീയ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് വരുന്ന ദാനം കര്‍ത്താവുമായുളള സൗഹൃദമാണ്.അത് നമ്മെ വ്യക്തിവാദത്തിന്റെ വിഷാദാത്മകതയില്‍ നിന്നും അര്‍ത്ഥശൂന്യവും സ്‌നേഹരഹിതവും പ്രത്യാശയില്ലാത്തതുമായ ജീവിതത്തിന്റെ അപകടത്തില്‍ നിന്നും മോചിപ്പിക്കുന്നു. പാപ്പ ട്വിറ്ററില്‍ കുറിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.