ഇവ അഞ്ചും ഉണ്ടെങ്കില്‍ കത്തോലിക്കാ ജീവിതം വിശുദ്ധമായി നയിക്കാനാവും

ആത്മീയയുദ്ധത്തില്‍ പോരാടാനും ജയിക്കാനും ഒരു കത്തോലിക്കന്‍ എല്ലാ ദിവസവും ഉപയോഗിക്കേണ്ട ആയുധങ്ങളെക്കുറിച്ചാണ് ഇവിടെ പറയാന്‍പോകുന്നത്.

ബ്രൗണ്‍ കളറുള്ള ഉത്തരീയം

പരിശുദ്ധ അമ്മയോടുളള ഭക്തിയുടെ പ്രകടനമാണ് ബ്രൗണ്‍കളറുളള ഉത്തരീയം. പ്രത്യേകമായി നാം പ്രാര്‍ത്ഥിക്കുന്നില്ലെങ്കില്‍ പോലും ഉത്തരീയം ധരിക്കുന്നതിലൂടെ തിന്മയുമായുള്ള ആക്രമണത്തില്‍ പരിശുദ്ധ അമ്മ നമ്മെ സഹായിക്കുകയും മാതൃസംരക്ഷണം നല്കുകയും ചെയ്യുന്നു.

വിശുദ്ധജലം

ആ്ത്മാവിനെ ശുദ്ധീകരിക്കാനുള്ള മാര്‍ഗ്ഗമാണ് ഹന്നാന്‍ വെള്ളം അഥവാ ഹോളി വാട്ടര്‍. മാമ്മോദീസാവാഗ്ദാനങ്ങളെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.ഇത് എല്ലാ ദിവസവും വീട്ടില്‍ ഉപയോഗിക്കേണ്ടതാണ്. അതുപോലെ തന്നെ സ്വന്തമായും ഉപയോഗിക്കണം.

വെഞ്ചരിച്ച തിരികള്‍

വെഞ്ചരിച്ച തിരികള്‍ വീട്ടില്‍ ഉപയോഗിക്കുമ്പോള്‍ കര്‍ത്താവിന്റെ സാന്നിധ്യവും കൃപയും കടന്നുവരും.

വിശുദ്ധരൂപങ്ങള്‍

വിശുദ്ധരുടെ രൂപങ്ങള്‍ സ്വര്‍ഗ്ഗീയമായ ചിന്തയുണര്‍ത്താന്‍ പര്യാപ്തമായവയാണ്.

ജപമാല

തിന്മയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ശക്തമായ ആയുധമാണ് ജപമാല. ജപമാല നിത്യവും ചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ നാം യേശുക്രിസ്തുവിനെക്കുറിച്ചുള്ള അറിവില്‍ നിറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.