ഭരണങ്ങാനം തീര്‍ത്ഥാടന കേന്ദ്രത്തില്‍ അല്‍ഫോന്‍സാ നാമധാരികളുടെ സംഗമം നടന്നു

ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മുടെ തീര്‍ഥാടന കേന്ദ്രത്തില്‍ അല്‍ഫോന്‍സാ നാമധാരികളുടെ കൂട്ടായ്മ നടന്നു. നൂറിലധികം അല്‍ഫോന്‍സാ നാമധാരികളും അവരുടെ വീട്ടുകാരും പങ്കെടുത്തു. സ്ലീവ- അല്‍ഫോന്‍സിയന്‍ ആത്മീയവര്‍ഷാചരണത്തിന്റെ ഭാഗമായിട്ടാണ് സംഗമം സംഘടിപ്പിച്ചത്. യോഗം രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു. അല്‍ഫോന്‍സിയന്‍ ക്വിസ് മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങളും നല്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.