ഇടതടവില്ലാതെ പ്രാര്‍ത്ഥിക്കാന്‍ ഇതാ ഒരു എളുപ്പമാര്‍ഗ്ഗം

ഇടതടവില്ലാതെ പ്രാര്‍ത്ഥിക്കണമെന്നാണ് ദൈവം നമ്മോട് ആവശ്യപ്പെടുന്നത്. എന്നാല്‍ നമ്മെ പലരെയും സംബന്ധിച്ചിടത്തോളം ഇത് അസാധ്യവും ദുഷ്‌ക്കരവുമാണ്. എപ്പോഴും മനസ്സിനെ ഏകാഗ്രമാക്കി നിര്‍ത്തി ദൈവവിചാരത്തോടെ ജീവിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക എന്നത് അത്ര എളുപ്പമല്ല. പക്ഷേ ഇത് അസാധ്യമായ കാര്യമല്ല എന്നതാണ് സത്യം. അസാധ്യമായ ഒരു കാര്യവും ദൈവം നമ്മോട് ആവശ്യപ്പെടുകയില്ലല്ലോ. അപ്പോള്‍ എങ്ങനെയാണ് നമുക്ക് ഇടതടവില്ലാതെ പ്രാര്‍ത്ഥിക്കാന്‍ കഴിയുന്നത്?

ഈശോ എന്ന നാമം ഉരുവിടുക. സ്‌നേഹത്തോടും പ്രാര്‍ത്ഥനയോടും കൂടി ഈശോ എന്ന നാമം എപ്പോഴും ഉച്ചരിച്ചുകൊണ്ടിരിക്കുക. അതാണ് എപ്പോഴും പ്രാര്‍ത്ഥിക്കാനുള്ള എളുപ്പമാര്‍ഗ്ഗം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.