ശപിക്കപ്പെടാതിരിക്കാന്‍ തിരുവചനം പറയുന്നത് അനുസരിക്കൂ

ആരൊക്കെയാണ് ശപിക്കപ്പെട്ടവരാകുന്നതെന്ന് നിയമാവര്‍ത്തനം 27:16-19 രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്.

അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ. അയല്‍ക്കാരന്റെ അതിര്‍ത്തിക്കല്ല് മാറ്റുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ. കുരുടനെ വഴിതെറ്റിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ. പരദേശിക്കും അനാഥനും വിധവയ്ക്കും നീതി നിഷേധിക്കപ്പെടുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ.

അങ്ങനെയെങ്കില്‍ ശപിക്കപ്പെടാതിരിക്കാന്‍ നാം എന്തു ചെയ്യണം?
അപ്പനെയും അമ്മയെയും നിന്ദിക്കാതിരിക്കുക. അതിര്‍ത്തിക്കല്ല് മാറ്റാതിരിക്കുക. മറ്റുള്ളവരുടെവഴി തെറ്റിക്കാതിരിക്കുക, അവകാശപ്പെട്ടവര്‍ക്ക് നീതി നടത്തിക്കൊടുക്കുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.