എല്ലാ സമയവും ആത്മാവില്‍ പ്രാര്‍ത്ഥനാനിരതരായിരിക്കുവിന്‍

പ്രാര്‍ത്ഥിക്കാന്‍ നിശ്്ചിതസമയമുണ്ടോ? തീര്‍ച്ചയായും. സമുഹമൊന്നാകെയുള്ള പ്രാര്‍ത്ഥനകള്‍ക്ക്, സമൂഹാംഗങ്ങള്‍ ഒരുമിച്ചുള്ള പ്രാര്‍ത്ഥനകള്‍ക്ക് നിശ്ചിതസമയമുണ്ട്. കോമണ്‍ പ്രയര്‍ എന്ന് നമുക്കവയെ വിളിക്കാം. മഠങ്ങള്‍,സ്ഥാപനങ്ങള്‍, സെമിനാരികള്‍, ദേവാലയങ്ങള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന പ്രാര്‍ത്ഥനകള്‍ അത്തരത്തിലുള്ളവയാണ്.എന്നാല്‍ എല്ലാ പ്രാര്‍ത്ഥനകളും അങ്ങനെതന്നെയായിരിക്കണമെന്നുണ്ടോ? ഇല്ല. ഏതു സമയവും നമുക്ക് പ്രാര്‍ത്ഥിക്കാനുള്ള സമയമാണ്.ഹൃദയത്തിലുള്ള പ്രാര്‍ത്ഥനകള്‍ക്ക് അങ്ങനെ നിശ്ചിതസമയമില്ല.വിശുദ്ധ ഗ്രന്ഥം തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങള്‍ അപേക്ഷകളോടും യാചനകളോടും കൂടെ എല്ലാ സമയവും ആത്മാവില്‍ പ്രാര്‍ത്ഥനാനിരതരായിരിക്കുവിന്‍. അവിശ്രാന്തം ഉണര്‍ന്നിരുന്ന് എല്ലാവിശുദ്ധര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍( എഫേസോസ് 6:18)

അതെ നമുക്ക് ഉണര്‍ന്നിരിക്കുന്ന,ജോലി ചെയ്യുന്ന,യാത്ര ചെയ്യുന്ന സമയങ്ങളിലെല്ലാം പ്രാര്‍ത്ഥിക്കുന്നവരായി മാറാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.