രക്ഷയെന്ന ദാനത്തെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം പറയുന്നത് കേള്‍ക്കൂ

നാം രക്ഷിക്കപ്പെട്ടവരാണ്. എന്നാല്‍ എങ്ങനെയാണ് നാം രക്ഷിക്കപ്പെട്ടത്? ആ രക്ഷയെ പ്രതി അഹങ്കരിക്കുന്നതിന് നമുക്കെന്തെങ്കിലും അവകാശമുണ്ടോ. ഒരിക്കലുമില്ല തിരുവചനം നമ്മുടെ രക്ഷയെക്കുറിച്ചും അതിനോടുള്ള നമ്മുടെ പ്രതികരണത്തെക്കുറിച്ചും രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്.
ക്രിസ്തുവിനോടുകൂടെ നമ്മെ ജീവിപ്പിച്ചു, കൃപയാല്‍ നിങ്ങള്‍ രക്ഷിക്കപ്പെട്ടു.( എഫേസോസ് 2:5)

വചനം തുടര്‍ന്ന് ഇങ്ങനെ പറയുന്നു

യേശുക്രിസ്തുവിനോടുകൂടെ അവിടുന്ന് നമ്മെ ഉയിര്‍പ്പിച്ച് സ്വര്‍ഗ്ഗത്തില്‍ അവനോടുകൂടെ ഇരുത്തുകയും ചെയ്തു. നാം ദൈവത്തിന്റെ കരവേലയാണ്. നാം ചെയ്യാന്‍ വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സല്‍പ്രവൃത്തികള്‍ക്കായി യേശുക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ടവരാണ്. അവിടുന്ന് യേശുക്രിസ്തുവില്‍ നമ്മോട് കാണിച്ച കാരുണ്യത്താല്‍ വരാനിരിക്കുന്ന കാലങ്ങളില്‍ തന്റെ അപരിമേയമായ കൃപാസമൃദ്ധിയെ വ്യക്തമാക്കാനാണ് ഇപ്രകാരം ചെയ്തത്. അതുപ്രവൃത്തികളുടെ ഫലമല്ല തന്മൂലം ആരും അതില്‍ അഹങ്കരിക്കേണ്ടതില്ല. വിശ്വാസം വഴി കൃപയാലാണ് നിങ്ങള്‍ രക്ഷിക്കപ്പെട്ടത്. അത് നിങ്ങള്‍ നേടിയെടുത്തതല്ല ദൈവത്തിന്റെ ദാനമാണ്. ( എഫേസോസ് 2:6-8)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.