അമല്‍ജ്യോതി എന്‍ജീനിയറിംങ് കോളജിനെതിരെ നടക്കുന്നത് ഗൂഢാലോചന: അഡ്വ. നോബിള്‍ മാത്യു

ഇന്ത്യയിലെ തന്നെ ഏററവും മികച്ച കലാലയമായ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംങ് കോളജിനെതിരെ നടക്കുന്നത് ചില വര്‍ഗ്ഗീയ ശക്തികളുടെ ആസൂത്രിതമായ നീക്കമാണെന്നും ഇതിനെ മുളയിലേ നുള്ളിക്കളയുമെന്നും ഇതിനെതിരെ അന്വേഷണം ആവശ്യപ്പെട്ടു കേന്ദ്രമന്ത്രി ശ്രീ അമിത് ഷായ്ക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ബി ജെ പി മൈനോരിറ്റി മോർച്ച ദേശീയ വൈസ് പ്രസിഡന്റ് ആയ അഡ്വക്കേറ്റ് നോബിൾ മാത്യു .

ജനങ്ങള്‍ക്ക് നന്മ ചെയ്ത് മുന്നോട്ടുപോകുന്നവയാണ് കത്തോലിക്കാവിദ്യാഭ്യാസസ്ഥാപനങ്ങള്‍- കുട്ടിക്കാനം മരിയന്‍ കോളജ്, അരുവിത്തുറ സെന്റ് ജോര്‍ജ്, ചങ്ങനാശ്ശേരി എസ്ബി, ചൂണ്ടച്ചേരി എന്‍ജിനീയറിംങ് കോളജ്, പാലാ സെന്റ് തോമസ്- ഇവിടെ വച്ച പഠിച്ച എത്രയോ വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ ഇന്ന് ഉന്നതനിലയിലുണ്ട്. അവര്‍ക്കാര്‍ക്കും ഈ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കെതിരെ പരാതികളില്ല.

എത്ര പേരുടെ വിയര്‍പ്പിന്റെ ഫലമാണ് അമല്‍ജ്യോതി. ഇതിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് നടന്നുകൊണ്ടിരിക്കുന്നത്. കുട്ടിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടക്കട്ടെ. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. നടപടികളെടുക്കണം. പക്ഷേ അതിന്റെ പേരില്‍ ഇത്തരം നല്ല സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തകര്‍ക്കണം. നാടിന്റെ മുന്നോട്ടുള്ള ഭാവിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതരത്തില്‍ ചില വര്‍ഗ്ഗീയ ശക്തികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ ശക്തിക്കെതിരെ കാഞ്ഞിരപ്പള്ളിയിലെ യുവനിര ശക്തമായി ആഞ്ഞടിക്കുക തന്നെ ചെയ്യും. അദ്ദേഹം പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.