വിശുദ്ധ അമ്മ ത്രേസ്യ ഭയപ്പെട്ടിരുന്ന കാര്യങ്ങള്‍ ഏതൊക്കെയാണെന്നറിയാമോ?

വിശുദ്ധ അമ്മത്രേസ്യക്ക് ഭയമോ.. അല്ലെങ്കില്‍ വിശുദ്ധര്‍ ആരെയെങ്കിലും എന്തിനെയെങ്കിലുും ഭയക്കുമോ. സ്വഭാവികമായും നമുക്ക് ഇങ്ങനെയൊരു സംശയം ഉണ്ടാകാം. പക്ഷേ വിശുദ്ധര്‍ക്കും ഭയമുണ്ടായിരുന്നു. എന്നാല്‍ ആ ഭയം നമ്മുടേതുപോലെത്തെ ഭയമല്ല. നല്ല വാക്കുകളും പ്രശംസകളും കേള്‍ക്കുമ്പോഴായിരുന്നു അവര്‍ ഭയന്നിരുന്നത്.

വിശുദ്ധ അമ്മ ത്രേസ്യ തന്റെ ആ്ത്മകഥയില്‍ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്.

ജനങ്ങള്‍ എന്നെ പ്രശംസിക്കുമ്പോള്‍ വിശിഷ്യ മഹാജനങ്ങള്‍ എന്നെ സ്തുതിച്ചു സംസാരിക്കുമ്പോള്‍ ഞാന്‍ വളരെ ആകുലപ്പെട്ടിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. ഈ വിധത്തില്‍ ഞാന്‍ വളരെയേറെ സഹിച്ചിട്ടുണ്ട്. ഇപ്പോഴും സഹിക്കുന്നുണ്ട്. തല്‍ക്ഷണം ഞാന്‍ഈശോയുടെയും പുണ്യവാന്മാരുടെയുംകാര്യം ഓര്‍മ്മിക്കും.അവര്‍ക്ക് നിന്ദനങ്ങളും പരിഹാസങ്ങളുമായിരുന്നു ഭാഗധേയം. എനിക്ക് നേരെ മറിച്ചും. ഇവയെല്ലാം എന്നെ ഭയപ്പെടുത്തുകയാണ്….

മറ്റുള്ളവരുടെ പ്രശംസയ്ക്ക് വേണ്ടി പരക്കം പായുന്ന. നല്ലതു ചെയ്തിട്ടും മോശം വാക്കുകള്‍ കേട്ട് ദു:ഖിക്കുന്ന നമ്മുടെയെല്ലാം ആത്മീയപാപ്പരത്ത്ത്തിന് മുമ്പില്‍ വിശുദ്ധയുടെ ഈ വാക്കുകള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.. നല്ലതു ചെയ്തിട്ടും ആരും ഗൗനിക്കാതെ പോയിട്ടുണ്ടെങ്കില്‍ ഇനിയെങ്കിലും അതോര്‍ത്ത് നമുക്ക് വിഷമിക്കാതിരിക്കാന്‍ ശ്രമിക്കാം. അതിന് അമ്മ ത്രേസ്യ പ്രചോദനമായി മാറട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.