ക്രിസ്തു കുരിശില്‍ കിടന്ന് പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥന എവിടെ നിന്നാണെന്നറിയാമോ?


വിശുദ്ധ ഗ്രന്ഥത്തിലെ എല്ലാ പുസ്തകങ്ങളും അതില്‍ തന്നെ മനോഹരവും പ്രസക്തവുമാണെങ്കിലും സങ്കീര്‍ത്തനം തീര്‍ത്തും വ്യത്യസ്തമാണ്.

കാരണം അതിലെ ഓരോ വരിയും ഹൃദയത്തില്‍ നിന്നും രചിക്കപ്പെട്ടിട്ടുള്ളതാണ്. ആത്മാര്‍ത്ഥതയാണ് അതിന്റെ ഭാഷ. ജീവിതത്തിലെ പരിത്യക്താവസ്ഥയിലും ദു:ഖങ്ങളിലുമെല്ലാം സങ്കീര്‍ത്തനം മനസ്സിന് ആശ്വാസം നല്കുന്നു നാം വായിച്ച് ധ്യാനിക്കേണ്ട സങ്കീര്‍ത്തനഭാഗമാണ് 22 ാം അധ്യായം. പരിത്യക്തന്റെ രോദനവും പ്രത്യാശയും എന്നതാണ് അധ്യായത്തിന്റെ പേര്.

എന്റെ ദൈവമേ എന്റെ ദൈവമേ എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു എന്നതാണ് ഈ അധ്യായത്തിലെ ആദ്യ വാചകം. ഈ പ്രാര്‍ത്ഥനയാണ് ക്രിസ്തു കുരിശില്‍ കിടന്നുകൊണ്ട് പ്രാര്‍ത്ഥിച്ചത്.

തികച്ചും ശുഭപ്രതീക്ഷയും പ്രത്യാശയും നല്കുന്ന വിധത്തിലാണ് ഈ അധ്യായം അവസാനിക്കുന്നത്. അതുകൊണ്ട് ഈ അധ്യായം നമുക്ക് വായിച്ച് ധ്യാനിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.