പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് മക്കളെയും മക്കളുടെ മക്കളെയും മൂന്നും നാലും തലമുറയോളം ദൈവം ശിക്ഷിക്കുമോ?

ഞാ്ന്‍ പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് മക്കളെയും മക്കളുടെ മക്കളെയും മൂന്നും നാലും തലമുറയോളം ശിക്ഷിക്കും ( പുറപ്പാട് 34:7) നമ്മെ പലരെയും ആശയക്കുഴപ്പത്തിലാക്കുന്ന ഒരു തിരുവചനഭാഗമാണ് ഇത്.

ദൈവം സ്‌നേഹമുള്ള പിതാവാണെങ്കില്‍നമ്മെ ശിക്ഷിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം. ചെയ്യാത്തതെററിന് ഒരുവനെ ദൈവം ശിക്ഷിക്കുമോ. ്അതും മറ്റൊരുചോദ്യമാണ്. ഇവിടെ നമ്മെ ആശ്വസിപ്പിക്കുന്ന ഒരു ചിന്ത ഇതാണ്. ബൈബിളിലൂടെ നാം കടന്നുപോകുമ്പോള്‍ മനസ്സിലാവുന്ന കാര്യത്തില്‍ നിന്നാണ് ഇത്തരത്തിലുള്ള ആശ്വാസം ലഭിക്കുന്നത്. പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് മക്കളെയും മക്കളുടെ മക്കളെയും മൂന്നും നാലും തലമുറയെയും ശിക്ഷിക്കുന്നതായി ബൈബിളില്‍ കാണാന്‍ കഴിയുന്നില്ല.

കൊച്ചുകുട്ടികളോട് ദേഷ്യം വരുമ്പോള്‍ മാതാപിതാക്കള്‍ പറയുന്നതിനോടാണ് ഈ തിരുവചനത്തെ ചില ബൈബിള്‍ പണ്ഡിതര്‍ ഉപമിച്ച് വ്യാഖ്യാനിക്കുന്നത്. അനുസരണക്കേട് കാണിക്കുമ്പോള്‍ എല്ലാ മാതാപിതാക്കളും പറയാറുണ്ടല്ലോ അടിച്ചുനിന്റെ തുട പൊട്ടിക്കും, നല്ല അടിവച്ചുതരുംഎന്നെല്ലാം.

പക്ഷേ മക്കള്‍ പലതവണ ആ തെറ്റ് ആവര്‍ത്തിച്ചാലും മാതാപിതാക്കള്‍ ശിക്ഷിക്കാറില്ല. ഇതുപോലെ, ശിക്ഷിക്കും എന്ന് പറഞ്ഞ് പേടിപ്പിക്കുന്നതല്ലാതെ ദൈവം ചെയ്യാത്ത തെറ്റിന് ആരെയും ശിക്ഷിക്കില്ലെന്ന് നമുക്ക വിശ്വസിക്കാം. അവിടുന്ന് ആരെയും അന്യായമായി വിധിക്കുന്നില്ല,ശിക്ഷിക്കുന്നുമില്ല. അതുകൊണ്ട് പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് നാം ശിക്ഷിക്കപ്പെടില്ലെന്ന് ഉറച്ചുവിശ്വസിക്കാം ( ആശയങ്ങള്‍ക്ക് കടപ്പാട്: ക്രേദോ ദോമിനേ)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.