രാവിലെയും ഉച്ചയ്ക്കും സന്ധ്യയ്ക്കും പള്ളിയില്‍ മണി അടിക്കുന്നത് എന്തിനാണെന്നറിയാമോ?

ഇതിനകം എത്രയോ വട്ടം രാവിലെയും ഉച്ചയ്ക്കും സന്ധ്യയ്ക്കും ദേവാലയങ്ങളില്‍ പള്ളിമണികള്‍ മുഴങ്ങിയിട്ടുണ്ട്.എന്തെല്ലാം മാറ്റങ്ങള്‍ സ ംഭവിച്ചാലും പള്ളിമണികള്‍ മുഴങ്ങുന്നതിന് മാത്രം മുടക്കം വന്നിട്ടില്ല.

എന്നാല്‍ എന്തിനാണ്, എന്തുകൊണ്ടാണ് ഈ മൂന്നു നേരങ്ങളിലായി പള്ളിമണികള്‍ മുഴങ്ങുന്നത് എന്ന് നാം ചിന്തിച്ചിട്ടുണ്ടോ. മനുഷ്യാവതാര രഹസ്യങ്ങള്‍ അനുസ്മരിച്ച് പരിശുദ്ധ അമ്മയെ സ്തുതിക്കാന്‍ വേണ്ടിയാണ് ഈ നേരങ്ങളില്‍ ദേവാലയമണികള്‍ മുഴങ്ങുന്നത്.

അതുകൊണ്ട് ഇന്നുമുതല്‍ ദേവാലയ മണികള്‍ മുഴങ്ങുമ്പോള്‍ നാം പരിശുദ്ധ മറിയത്തെ സ്തുതിക്കണം. ദൈവപുത്രനായ ഈശോയുടെ മനുഷ്യാവതാരത്തെക്കുറിച്ച് ഓര്‍മ്മിക്കണം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.