ഒറ്റപ്പെട്ടവനായി വിചാരിച്ച് വിഷാദത്തില്‍ കഴിയുകയാണോ… പരിശുദ്ധ അമ്മ പറയുന്ന ഈ വാക്കുകള്‍ നമുക്ക് ആശ്വാസം നല്കും

ജീവിതത്തില്‍ കടുത്ത വിഷാദങ്ങളിലൂടെയും വേദനയുടെ അനുഭവങ്ങളിലൂടെയും കടന്നുപോകുന്ന വ്യക്തികള്‍ ഏറെയാണ്. പ്രിയപ്പെട്ടവരുടെ വേര്‍പാടും രോഗങ്ങളും തിരസ്‌ക്കരണവും എല്ലാം കൂടിയാണ് വ്യക്തികളെ ഒറ്റപ്പെ്ട്ടവരാക്കി മാറ്റുന്നത്. ആരുമില്ലെന്ന് തോന്നിപ്പോകുന്ന നിമിഷങ്ങള്‍.. ആരും മനസ്സിലാക്കാതെപോകുന്ന അവസരങ്ങള്‍.. അവസാനിക്കാത്ത സങ്കടങ്ങള്‍.. ആരോടും പങ്കുവയ്ക്കാനാവാത്ത ഹൃദയഭാരങ്ങള്‍.. ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ പലരുമുണ്ടാവാം. ഇത്തരക്കാര്‍ക്ക് ആശ്വാസം നല്കുന്നതാണ് പരിശുദ്ധ അമ്മയുടെ വാ്ക്കുകള്‍. യേശുവിന്റെ കണ്ണുകളിലൂടെ എന്ന ഗ്രന്ഥത്തിലാണ് ശിമയോന്‍ പറയുന്നതായി മാതാവിന്റെ വാക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മാതാവ് പറഞ്ഞ വാക്കുകള്‍ ഇപ്രകാരമാണ്:

നിങ്ങളെ എല്ലാവരെയും ഞാന്‍ എന്റെ മക്കളായിട്ടാണ് കാണുന്നത്. നിങ്ങളുടെ അമ്മ നിങ്ങളെ സ്‌നേഹിക്കുംപോലെ ഞാന്‍ നിങ്ങളെസ്‌നേഹിക്കുന്നു. എപ്പോഴെങ്കിലും ഒറ്റപ്പെട്ടവനായി തോന്നുകയാണെങ്കില്‍ ഞാന്‍ നിന്നെ ഓര്‍ത്തുകൊണ്ടിരിക്കുകയാണെന്നും നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നുമുള്ള കാര്യം ഓര്‍മ്മയില്‍ കൊണ്ടുവരണം. നീ എപ്പോഴും എന്റെ മനസ്സിലുണ്ട്, കാരണം ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.

പരിശുദധ അമ്മയുടെ ഈ വാക്കുകള്‍ നമ്മുക്ക് ആശ്വാസം നല്കട്ടെ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.