ക്രോധം ഉള്ളില്‍ പിടിച്ചുവയ്ക്കരുതേ… ഈശോ യൂദാസിനോട് പറഞ്ഞത് കേള്‍ക്കൂ

ക്രോധം ഉള്ളില്‍ പിടിച്ചുവയ്ക്കരുതെന്നും അത് പുറത്തുപോകണമെന്നും യേശു യൂദാസിനോട് വെളിപെടുത്തിയിരിക്കുന്നത് രേഖപ്പെടുത്തിയിരിക്കുന്നത് യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തിലാണ്. എന്തുകൊണ്ടാണ് കോപം ഉള്ളില്‍ പിടിച്ചുവയ്ക്കരുതെന്നതിന് ഈശോ നല്കുന്ന വിശദീകരണവും പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മനസ്സില്‍ മുറിവുകളും കോപചിന്തയും വെച്ചുകൊണ്ടിരിക്കുമ്പോള്‍ നിനക്ക് ആനന്ദിക്കാന്‍ പറ്റുകയില്ല. ക്ഷമിക്കാന്‍ സാധിക്കുമ്പോഴാണ് ആത്മാര്‍ത്ഥതയോടെ ഹൃദയം തുറക്കാനാവുന്നത്. അപ്പോള്‍ സ്‌നേഹവും ആനന്ദവും അവിടെ വന്നുനിറയും. ക്രോധം പുറത്തുപോകട്ടെ. എന്നിട്ട് ജീവിതത്തില്‍ സന്തോഷമുള്ളവനായിരിക്കൂ. അതിനെ ബന്ധിച്ചുവെച്ചിരിക്കുമ്പോള്‍ നീ തന്നെയാണ് ദുരിതം അനുഭവിക്കുന്നത്.

അതെ നമുക്ക് ക്രോധത്തില്‍ നിന്ന് പുറത്തുകടക്കാം. ക്രോധത്തെ ജീവിതത്തില്‍ നിന്ന് പുറത്തുകടത്തുകയും ചെയ്യാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.