അലസതയില്‍ നിന്നുണരണേ… വചനം ഓര്‍മ്മിപ്പിക്കുന്നു

അലസത ഒരിക്കലും ക്രിസ്തീയമല്ല. അദ്ധ്വാനിച്ചുജീവിക്കണമെന്ന സന്ദേശം ബൈബിളിന്റെ വിവിധ ഭാഗങ്ങളില്‍ നമുക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ട്. 2 തെസലോനിക്കാ 3 ാം അധ്യായത്തില്‍ ഇക്കാര്യം കുറെക്കൂടി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.. അദ്ധ്വാനശീലരാകുക എന്നതാണ് ഇതിലെ രണ്ടാം അധ്യായത്തിന്റെ ശീര്‍ഷകം തന്നെ.

ആരിലും നിന്ന് ഞങ്ങള്‍ അപ്പം ദാനമായി വാങ്ങി ഭക്ഷിച്ചിട്ടില്ല. ആര്‍ക്കും ഭാരമാകാതിരിക്കാന്‍ വേണ്ടി ഞങ്ങള്‍ രാപകല്‍ കഷ്ടപ്പെട്ടു കഠിനാദ്ധ്വാനം ചെയ്തു. ഞങ്ങള്‍ക്കവകാശമില്ലാഞ്ഞിട്ടല്ല അനുകരണാര്‍ഹമായ ഒരു മാതൃക നിങ്ങള്‍ക്ക് നല്കാനാണ് ഇങ്ങനെ ചെയ്തത് എന്നാണ് അപ്പസ്‌തോലന്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

മറ്റുള്ളവരെ ചൂഷണം ചെയ്തു ജീവിക്കുന്നവരും മറ്റുളളവരുടെ വിയര്‍പ്പിന്റെ അദ്ധ്വാനം കൈപ്പറ്റി ജീവിക്കുന്നവരും ധാരാളമുണ്ട്. അദ്ധ്വാനിക്കാന്‍ മനസ്സില്ലാത്തവരും അലസരായി ജീവിക്കുന്നതില്‍ സന്തോഷിക്കുന്നവരുമുണ്ട്. പക്ഷേ അലസത ഒരിക്കലും നമുക്ക് ജീവിതത്തില്‍ നന്മയോ ഐശ്വര്യമോ വരുത്തുകയില്ല.

അലസതയിലും ഞങ്ങളില്‍ നിന്ന് സ്വീകരിച്ച പാരമ്പര്യത്തിനണങ്ങാത്ത രീതിയിലും ജീവിക്കുന്ന ഏതൊരു സഹോദരനിലും നിന്ന് ഒഴിഞ്ഞുനില്ക്കമമെന്ന് സഹോദരരേ കര്‍ത്താവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോട്കല്‍പിക്കുന്നു
( 2തെസ 3:6)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.