പരിശുദ്ധ അമ്മയുടെ ജനനസ്ഥലം എവിടെയാണ്?

പരിശുദ്ധ അമ്മയുടെ ജനനം,ബാല്യകാലം എന്നിവയെക്കുറിച്ച് വളരെ കുറച്ചുകാര്യങ്ങള്‍ മാത്രമേ നമുക്കറിയാവൂ. യോവാക്കിം,അന്ന എന്നിവരായിരുന്നു മാതാപിതാക്കള്‍ എന്നതുപോലെയുളള തീരെ ചെറിയകാര്യങ്ങള്‍. വിശുദ്ധ ഗ്രന്ഥത്തിലാവട്ടെ ഒരിടത്തും മാതാവിന്റെ ജനനസ്ഥലത്തെക്കുറിച്ചോ ജനനത്തെക്കുറിച്ചോ പറയുന്നുമില്ല. ലൂക്കാ 1:26-27 ല്‍ നാം വായിക്കുന്നതനുസരിച്ച് ചില നിഗമനങ്ങളിലെത്താന്‍ കഴിയും എന്നാണ് കാത്തലിക് എന്‍സൈക്ലോപീഡിയായുടെ അഭിപ്രായം. മാതാവിന് മംഗളവാര്‍ത്ത ലഭി്ച്ച അതേ സഥലത്തുതന്നെയാണ് മാതാവ് ജനിച്ചതും വളര്‍ന്നതും. ഇതിന്റെ അര്‍ത്ഥം മാതാവിന്റെ ജനനസ്ഥലം നസ്രത്ത് ആണെന്നാണ്.

മറ്റൊരു പാരമ്പര്യമുള്ളത് വിശുദ്ധ ജെയിംസിന്റെസുവിശേഷം അനുസരിച്ചാണ്, ജോവാക്കിമിന്റെയും അന്നായുടെയും വീട് സെപ്‌ഹോറിസിലായിരുന്നുവെന്നും പിന്നീട് അവര്‍ ജെറുസലേമിലേക്ക് താമസം മാറിയെന്നുമാണ് അത് പറയുന്നത്.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജെറുസലേമില്‍ അന്നായുടെപേരില്‍ ഒരു ദേവാലയമുണ്ടായിരുന്നു. ബെദ്‌സേയ്ഥാ കുളത്തിന് സമീപം ഒരു ഗ്രോട്ടോയുമുണ്ട്. മാതാവിന്റെ ജനനസ്ഥലം ഇവിടെയാണെന്ന വിശ്വാസമാണ് അതിനു പിന്നിലുളളത്.

മാതാവിന്റെ സ്ഥലം എവിടെയുമായിരുന്നുകൊള്ളട്ടെ രക്ഷാകരകര്‍മ്മത്തില്‍ മാതാവിനുളള സ്ഥാനത്തെക്കുറിച്ച് മാത്രമായിരിക്കട്ടെ നമ്മുടെ ചിന്ത.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.