യൗസേപ്പിതാവിന് മംഗളവാര്‍ത്ത ലഭിച്ചിട്ടുണ്ടോ?

മാതാവിന്റെ മംഗളവാര്‍ത്തയെക്കുറിച്ച് നമുക്കെല്ലാം അറിയാം. എന്നാല്‍ യൗസേപ്പിതാവിന് ലഭിച്ച മംഗളവാര്‍ത്തയെക്കുറിച്ച് നമുക്കാര്‍ക്കും വേണ്ടത്ര അറിവില്ല.മാതാവിന് ലഭിച്ചതുപോലെ യൗസേപ്പിതാവിനും മംഗളവാര്‍ത്ത ലഭിച്ചിട്ടുണ്ട്.

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലാണ് ഈ ഭാഗം ചിത്രീകരിച്ചിരിക്കുന്നത്. സ്വപ്‌നത്തില്‍ ഒരു മാലാഖ പ്രത്യക്ഷപ്പെട്ട് മാതാവിന്റെ ഗര്‍ഭധാരണത്തെക്കുറിച്ചുള്ളവിവരങ്ങള്‍ പങ്കുവയ്ക്കുന്നതായിട്ടാണ് ഇവിടെ വിവരണമുള്ളത്. ജോസഫ് നിദ്രയില്‍ നി്ന്നുണരുകയും മാലാഖ അറിയിച്ചതുപോലെ സംശയലേശ്യമനേ മറിയത്തെ ഭാര്യയായി സ്വീകരിക്കുകയും ചെയ്തു.

മറിയത്തിന്റെ അസാധാരണമായ ദൈവവിളിയെക്കുറിച്ച് മാത്രമല്ലതനിക്കുള്ളദൈവവിളിയെക്കുറിച്ചുകൂടി ജോസഫിന് ബോധ്യം വരാന്‍ ഈ മംഗളവാര്‍ത്ത സഹായകരമായി എന്നാണ് ഇതേക്കുറിച്ച് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അഭിപ്രായപ്പെട്ടിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.