സങ്കല്പത്തിലുള്ള ഭാര്യയെ ഡിവോഴ്‌സ് ചെയ്യുക: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

എല്ലാ ഭര്‍ത്താക്കന്മാര്‍ക്കും രണ്ടു ഭാര്യമാരും എല്ലാ ഭാര്യമാര്‍ക്കും രണ്ട് ഭര്‍ത്താക്കന്മാരുമുണ്ടെന്നാണ് പറയപ്പെടുന്നത്. ഏതാണ് ഈ രണ്ടു ഭാര്യയും രണ്ട് ഭര്‍ത്താവും? ഒന്ന് അവരുടെ സങ്കല്പത്തിലുള്ള ഭാര്യ/ഭര്‍ത്താവ്.

മറ്റേത് യഥാര്‍ത്ഥത്തിലുളള ഭാര്യ/ഭര്‍ത്താവ്. പലരും കല്യാണം കഴിച്ചിരിക്കുന്നത് സങ്കല്പത്തിലുള്ള ഭാര്യയെയും ഭര്‍ത്താവിനെയുമാണ്. യഥാര്‍ത്ഥത്തിലുള്ള ഭാര്യയെ അവര്‍ക്ക് കിട്ടിയിട്ടില്ല. ശരിക്കുള്ള ഭാര്യയോട് പറയുന്നത് സങ്കല്പത്തിലുള്ള ഭാര്യയാകാനാണ്. യഥാര്‍ത്ഥത്തിലുള്ള ഭാര്യയെ മനസ്സിലേക്ക് എടുത്തിട്ടില്ല, അവളെ വിവാഹം കഴിച്ചിട്ടുമില്ല. നീ സങ്കല്പത്തിലുള്ള ഭാര്യയാകൂ എന്നാണ് അവര്‍ പറയുന്നത്.

അതുകൊണ്ട് ഒരു ഡിവോഴ്‌സ് അത്യാവശ്യമാണ്. ആരെയാണ് ഡിവോഴ്‌സ് ചെയ്യേണ്ടത്. അത് സങ്കല്പത്തിലുള്ള ഭാര്യയെ/ഭര്‍ത്താവിനെയാണ്. സങ്കല്പത്തിലെ ഭാര്യയെ ഡിവോഴ്‌സ് ചെയ്തതിന് ശേഷം ശരിക്കുള്ള ഭാര്യയെ വിവാഹം ചെയ്യുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.